തീവണ്ടിയില്‍ വെടിയുതിര്‍ത്ത് RPF ഉദ്യോഗസ്ഥന്‍, മൂന്ന് യാത്രക്കാർ ഉൾപ്പടെ നാല് മരണം

മുംബൈ: മുംബൈ-ജയ്പുര്‍ തീവണ്ടിയില്‍ വെടിയുതിര്‍ത്ത് RPF ഉദ്യോഗസ്ഥന്‍. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു ആർ‌പി‌എഫ് ഉദ്യോ​ഗസ്ഥൻ, മൂന്ന് യാത്രക്കാക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ട്രെയിന്‍ മുംബൈയിലേക്കു പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യാത്രക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ട്രെയിന്‍ ബോറിവലിക്കും മിരാ റോഡിനും ഇടയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്.

മുംബെെയിലെ ദഹിസാർ സ്റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ ഉദ്യോ​ഗസ്ഥനെ ഇയാൾ ഉപയോ​ഗിച്ച തോക്കുൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരം വ്യക്തമല്ല. ആക്രമണത്തിൽ മറ്റാർക്കും പരിക്കില്ലെന്നാണ് വിവരം.