പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 52കാരൻ പിടിയിൽ

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 52കാരൻ പിടിയിൽ. അത്താണി സെന്റ് ആന്റണീസ് ചർച്ചിന് മുൻവശം പടിയഞ്ചേരി വീട്ടിൽ വർഗീസിന്റെ മകൻ പി വി സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുൻസിപ്പാലിറ്റി പരിധിയിലുളള വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു.

ഇക്കഴിഞ്ഞ 26ന് ദേശീമുക്ക് തോപ്പിൽ ഭാഗത്തെ ഫ്‌ലാറ്റിൽ മാലിന്യം ശേഖരിക്കാൻ ചെന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി മാലിന്യം കൊണ്ട് വന്ന് വാഹനത്തിൽ ഏൽപ്പിച്ച ശേഷം തിരികെ പോയി ബക്കറ്റ് കഴുകുന്ന സമയത്തായിരുന്നു സംഭവം. തൃക്കാക്കര സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടമാരായ റഫീക്ക്, റെജി, സിവിൽ പോലീസ് ഓഫീസർമാരായ സോണി, നിധിൻ കെ ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.