ഭാര്യയ്ക്ക് മുന്നിലിട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊന്നു

പാട്ടപ്പകല്‍ ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകനായ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പാലക്കാടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. എലപ്പുള്ളി സ്വദേശിയായ സഞ്ജിത്തിനാണ് ജീവന്‍ നഷ്ടമായത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് അക്രമികള്‍ വെട്ടിയത്. സംഭവത്തിനു പിന്നില്‍ നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഭാര്യയുടെ മുന്നിലിട്ടാണ് ഒരു ദാക്ഷണ്യവും കാട്ടാതെ യുവാവിനെ കൊലപ്പെടുത്തിയത്.

ബൈക്കില്‍ പോയ സഞ്ജിത്തിനെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചു വീണ സജിത്തിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഭാര്യയെ രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ സംഘം സഞ്ജിത്തിനെ ആളുകള്‍ നോക്കിനില്‍ക്കേ വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ്ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സഞ്ജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ എം ഹരിദാസ് പ്രതികരിച്ചു. സംഭവം രാഷ്ട്രീയ കൊലപാതകമാണ്. എസ് ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.