രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി…ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം ഞാൻ ഇവിടെ ഉയർത്തി കാട്ടുന്നതിലൂടെ ആരെയും ഭയമില്ലെന്ന സന്ദേസമാണ്‌ നല്കുന്നത് എന്ന് രാഹുൽ പനപക്ഷത്തെ നോക്കി പറയുകയായിരുന്നു. ബിജെപിയേ ഭയമില്ല. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ലോക്സഭയിൽ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർ‌ച്ചയായ ആക്രമണമുണ്ടായി. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ പറഞ്ഞു.

എന്നാൽ രാഹുൽ ഹിന്ദുക്കളേ അപമാനിച്ചു എന്നും ഹിന്ദുക്കളേ ആക്രമന കാരികൾ എന്നു വിളിച്ചു എന്നും മാപ്പ് പറയണം എന്നും ബിജെപി ആവശ്യപ്പെട്ടു. ശിവന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ബിജെപി പറഞ്ഞു.ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുൽ, ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോയെന്നും രാഹുൽ ചോദിച്ചു.

അയോധ്യയിൽ നരേന്ദ്ര മോദി മൽസരിക്കാൻ തീരുമാനിച്ചിട്ട് ഭയം കൊണ്ട് പിൻ മാറിയില്ലേ എന്നും രാഹുൽ ചോദിച്ചു. എന്നാൽ ഈ സമയത്ത് രാഹുലിന്റെ മൈക്ക് ഓഫായി. ഇതിലും സ്പീക്കർക്കെതിരെ രാഹുൽ തിരിഞ്ഞു.അയോധ്യയെന്ന് പറഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്തെന്നും മൈക്കിന്റെ നിയന്ത്രണം ആരുടെ കയ്യിലാണെന്നും സ്പീക്കറിനോട് രാഹുൽ ചോദിച്ചു. എന്നാൽ മൈക്ക് ഓഫ് ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ‘‘അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല’’– രാഹുൽ പറഞ്ഞു.

സംസാരിക്കുമ്പോൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു. അഗ്നിവീർ എന്നാൽ സർക്കാരിനായി ഉപയോഗിക്കുക, വലിച്ചറിയുക എന്നാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയപ്പോൾ രാഹുലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 3 വട്ടം എഴുന്നേറ്റ് നിന്ന് പ്രതിരോധിച്ചു. പ്രധാനമന്ത്രിയും ഉൾപ്പെടെ നടന്ന ചൂടേറിയ വാഗ്വാദങ്ങൾക്കാണ്‌ ഇന്ന് സഭ വേദിയായത്

ഇന്ത്യ… ഭരണഘടന… ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകൾക്ക് നേരെയുള്ള പൂർണ്ണ തോതിലുള്ളതും വ്യവസ്ഥാപിതവുമായ ആക്രമണം“ അവകാശപ്പെട്ടുകൊണ്ടാണ് ശ്രീ ഗാന്ധി തൻ്റെ പ്രസംഗം ആരംഭിച്ചത്. പല പ്രതിപക്ഷ നേതാക്കളും ”വ്യക്തിപരമായി ആക്രമിക്കപ്പെട്ടു“, ”ചിലർ ഇപ്പോഴും ജയിലിലാണ്“ എന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. പുതിയ ലോക്സഭയിലെ രാഹുലിന്റെ ചുവടുവയ്പ്പുകൾ ശക്തി കൂടിയതായിരുന്നു. പ്രസംഗം ഇടിമുഴക്കം പോലെ ആയി. ഗൈവങ്ങളുടെ ചിത്രങ്ങൾ സഭയിലെത്തിച്ചു. പരമ ശിവനെ ഉയർത്തിക്കാട്ടി ബിജെപിയെ വെല്ലുവിളിച്ചു. ഇതെല്ലാം രാഹുലിന്റെ പുതിയ ചുവടുവയ്പ്പുകൾ ആണ്‌.

ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്സഭയിൽ പ്രദർശിപ്പിച്ചു. അതേസമയം, പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. ഇരുവശത്തുനിന്നും എംപിമാരുടെ വാകേറ്റം സഭയിൽ ഉണ്ടായി. രാഹുലിനെതിരെ വൻ പ്രതിധം ഉണ്ടായി.രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെയും ഇടപെടലും ഉണ്ടായി.പ്രധാനമന്ത്രി 3 തവണ രാഹുലിനെതിരെ എണീറ്റ് നിന്ന് പ്രതികരിച്ചു.ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട അഗ്‌നിവീർ സൈനിക റിക്രൂട്ട്‌മെൻ്റിൻ്റെ കുടുംബങ്ങൾക്ക് ധനസഹായം – കോൺഗ്രസ് നേതാവിൻ്റെ പരാമർശങ്ങൾക്കെതിരെ മോദി രണ്ടുതവണ എഴുന്നേറ്റു.

നമ്മുടെ മഹാന്മാർ അഹിംസയെക്കുറിച്ചാണ് സംസാരിച്ചത് എന്നാൽ) ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്നവർ വെറുപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നത്… ആപ് ഹിന്ദു ഹോ ഹി നഹിൻ (നിങ്ങൾ ഒരു ഹിന്ദുവല്ല), എന്ന് രാഹുൽ വിളിച്ച് പറഞ്ഞപ്പോഴും സഭയിൽ വൻ ബഹളം ഉണ്ടായി