യുക്രെയ്നിന് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യന്‍; 54 മിസൈലുകള്‍ തകര്‍ത്തു

യുക്രെയ്നില്‍ വീണ്ടും മിസൈല്‍ ആക്രമണംനടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് 69 മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രെയ്ന‍് സൈന്യം അറിയിച്ചു. ഇതില്‍ 54 എണ്ണം തകര്‍ത്തയായും സൈന്യം വ്യക്തമാക്കി. കരയില്‍ നിന്നും കടലില്‍നിന്നും ഒരേസമയം നടത്തിയ മിസൈല്‍ ആക്രമണം അഞ്ചുമണിക്കൂറോളം നീണ്ടു.

ആക്രമത്തിൽ 14 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കീവിന് പുറമെ ഹര്‍കീവ്, ഒഡേസ, ലിവിവ് എന്നീ നഗരങ്ങളിലും റഷ്യന്‍ മിസൈല്‍ പതിച്ചു. യുദ്ധം ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വൈദ്യുതി നിലയങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.