ശബരിമല അയ്യപ്പനാണ് ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം വത്സൻ തില്ലങ്കേരി

പത്തനംതിട്ട. മതപരിവര്‍ത്തനത്തിന് ദക്ഷിണേന്ത്യയില്‍ ഏക തടസ്സം ശബരിമല അയ്യപ്പനാണെന്ന് വത്സന്‍ തില്ലങ്കേരി. ഹിന്ദു സമാജം ചതിയുടെ ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല. ആചാര സംരക്ഷണത്തിന് കേരളം മുഴുവൻ വിശ്വാസികള്‍ക്ക് കരുത്ത് നല്‍കിയത് പന്തളത്തെ വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മുകാര്‍ കണ്ണൂരില്‍ ഭരിക്കുന്ന ക്ഷേത്രത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെങ്കില്‍ ആരാണ് ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു. ഇത് കുറുക്കന്റെ കൗശലമാമെന്നും തമ്മിലടിപ്പിക്കനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഞ്ച് വര്‍ഷം മുമ്പ് രൂപീകരിച്ച ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു.

പേര് കൊണ്ട് മാത്രം ഹിന്ദുവാകാതെ പ്രവര്‍ത്തികൊണ്ടും ഹിന്ദുവാകണമെന്നും നാമം ജപിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേവസ്വം സ്വര്‍ണത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ കണ്ണ് വയ്ക്കുന്നതെന്ന് അക്കീരമന്‍ കാളിദാസ ദട്ടതിരിപ്പാട് പറഞ്ഞു.