അരുവിക്കരയില്‍ ശബരിനാഥന്റെ പരാജയത്തിലൂടെ തകര്‍ന്നടിഞ്ഞത് 30 വര്‍ഷത്തെ യുഡിഎഫ് പ്രമാണിത്തം

30 വര്‍ഷത്തിന് ശേഷമാണ് അരുവിക്കര യു.ഡി.എഫില്‍ നിന്ന് ഇടത് മുന്നണി പിടിച്ചെടുക്കുന്നത്. 4785 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. സിറ്റിംഗ് എം.എല്‍.എയായ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥിന് പരാജയം. ഇടതുമുന്നണിയുടെ ജി.സ്റ്റീഫനാണ് മണ്ഡലത്തില്‍ വിജയിച്ചത്.

അഴീക്കോട് എല്‍.ഡി.എഫിന്റെ കെ.വി.സുമേഷ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിയെ തോല്‍പ്പിച്ചു. നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.

തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ വിജയിച്ചു. 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യു.ഡി.എഫിന്റെ പത്മ വേണുഗോപാലിനെയും ബി.ജെ.പിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന്‍ പരാജയപ്പെടുത്തിയത്.