ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യമെനിക്കില്ല, സായി പല്ലവി പറയുന്നു

പൊതുവെ നടിമാര്‍ എല്ലാവരും തന്നെ ശരീര സൗന്ദര്യം നിലനിര്‍ത്താനായി ജിമ്മില്‍ മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്യുന്നവരാണ്. ഇഷ്ട ഭക്ഷണങ്ങള്‍ പോലും ഒഴിവാക്കി വര്‍ക്കൗട്ട് ചെയ്യുന്നവരുണ്ട്. എന്നാല്‍ താന്‍ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകാറില്ലെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടി സായി പല്ലവി.

ഒരിക്കല്‍ പോലും ജിമ്മില്‍ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പല്ലവി പറയുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം – സായി പല്ലവി പറഞ്ഞു.

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങുകയാണ് താരം. ഓരോ ചിത്രത്തിലും താരത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സം രംഗങ്ങളുമുണ്ട്.

നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിയ്ക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. തുടര്‍ന്നാണ് പ്രേമം എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയത്. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ നമ്പര്‍ വണ്‍ നായികയാണ് സായി പല്ലവി.