കുഞ്ഞുങ്ങളുടെ കൈയിൽ മൈലാഞ്ചിയിട്ട് സായ് പല്ലവി,ഇതാണ് സിംപ്ലിസിറ്റി എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവർക്കും പ്രിയപ്പെട്ടവളാക്കിയത്.ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നുപ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്.

ഇപ്പോഴിതാ,സായ് പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.സിനിമാ ഷൂട്ടിംഗിനായി ഇപ്പോൾ ഉത്തർപ്രദേശിലെ പിപ്രിയിലാണ് സായ് പല്ലവി. ലവ് സ്റ്റോറി എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത്. അതിനിടയിൽ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ കൈയിൽ ഭംഗിയിൽ മൈലാഞ്ചിയിട്ടതാണ് ഇപ്പോൾ ആളുകളുടെ മനം കവരുന്നത്. മെെലാഞ്ചി കെെയുള്ള കുട്ടികളുടെയും സായ് പല്ലവി മെെലാഞ്ചി ഇടുന്നതിൻറെയും ദൃശ്യങ്ങളാണ് പോസ്റ്റിൽ. മെെലാഞ്ചി ഇടുന്ന കുട്ടിയോട് വിശേഷം ചോദിക്കുന്നുമുണ്ട് താരം.

ഹാപ്പി ക്ലൈൻസ്, പിപ്രി പിള്ളാസ് എന്ന് അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. താഴെ സാമന്ത കമന്റ് ചെയ്തത് സോ ക്യൂട്ട് എന്നാണ്. നീ വളരെ പ്രിയങ്കരിയാണെന്ന് അനുപമ പരമേശ്വരനും അഭിപ്രായപ്പെട്ടു. നിരവധി പേർ തങ്ങൾക്കും മൈലാഞ്ചിയിട്ടു തരണം എന്നെല്ലാം താഴെ കുറിക്കുന്നുണ്ട്.ആഗസ്റ്റ് 31ന് ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയതായിരുന്നു സായ് പല്ലവി.താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു.അതിന്റെ ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപർവ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സായിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നുയഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.

 

View this post on Instagram

 

Happy Clients♥️Pipri Pillas♥️

A post shared by Sai Pallavi (@saipallavi.senthamarai) on