സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് വസ്ത്രം വാ​ഗ്ദാനം ചെയ്ത് യുവാവ്, നന്മക്ക് കയ്യടി

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഓണത്തിന് നന്മയുടെ കരം നീട്ടുകയാണ് സമദ് റഹ്‌മാൻ കുടല്ലൂർ. കോവിഡും ലോക്ക്ഡൗണും വന്നതോടെ പലരും ഈ ഓണക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അത്തരത്തിലുള്ളവർക്ക് തുണികൾ വാ​ഗ്ദാനം ചെയ്താണ് നന്മപ്രവർത്തിയിൽ സമദ് റഹ്‌മാൻ പങ്കാളിയായത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു അച്ചൻ കടയിലേക്ക് കയറി വന്നു. മുഖവുര കൂടാതെ അയാൾ ചോദിച്ചു. കുറച്ച് വസ്ത്രങ്ങൾ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ‌ .. മനുഷ്യൻ സാമ്പത്തികമായി തകർന്ന് കിടക്കുന്ന ഈ കാലത്ത് ഇത്തരം ആഘോഷങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതേ പകച്ച് നിൽക്കുന്ന ഇങ്ങിനേ കുറേ അച്ചൻമാർ നമ്മുടേ പരിസരങ്ങളിൽ ധാരാളമുണ്ട്.. അത്തരം മനുഷ്യർക്ക് സഹായമാകുമെന്ന് കരുതുന്നു. ചെറിയ ആൺകുട്ടികൾക്കുള്ള ജീൻസ് പാൻറും ഷർട്ടുമുണ്ട്.‌ മുന്തിയ ഇനമൊന്നുമല്ല.

കാശ് വേണ്ട. സൗജന്യമെന്നും കണക്കാക്കേണ്ടതില്ല. ഒരു സഹായം അത്രമാത്രം.. ആവശ്യമുള്ളവർക്ക് വിളിക്കാം. കുറിപ്പ്.. കഴിഞ്ഞ പെരുന്നാളിന് ഉടുപ്പുകളുണ്ടെന്ന് പോസ്റ്റിട്ടപ്പോൾ കുറേ ആളുകൾ വിദൂര നാട്ടിൽ നിന്നടക്കം വിളിച്ചിരുന്നു. നിങ്ങളേ സഹായിക്കുവാൻ കഴിയാത്തതിൽ ദുഖമുണ്ട്. ആയതിനാൽ ഈ പരിസരത്തുള്ളവർ മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ആർക്കും വിളിക്കാം..8129760380..