നാഗചൈതന്യക്ക് താന്‍ രണ്ടാം ഭാര്യയെ പോലെ, സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്തെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നടി സജീവമാണ്. കുടുംബ ജീവിതത്തിനും സിനിമയ്ക്കും പ്രാധാന്യം നല്‍കിയാണ് നടി മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. നാഗചൈതന്യക്ക് താന്‍ രണ്ടാം ഭാര്യയെ പോലെയാണെന്നാമ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സാമന്ത പറഞ്ഞത്.

ആദ്യം പ്രേക്ഷകര്‍ ഒന്ന് സാമന്ത പറയുന്നത് കേട്ട് നടുങ്ങി. ഇവര്‍ പൊതുവേദികളിലും മറ്റും വളരെ സ്‌നേഹത്തോടെ ആണ് എത്തുന്നത്. അത് കൊണ്ട് തന്നെ മാതൃകാ ദാമ്ബത്യം നയിക്കുകയാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഈ പറച്ചില്‍ എല്ലാ വിശ്വാസങ്ങളെയും തകര്‍ക്കും വിധം ആയിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് സമാധാനം ആയത് തൊട്ട് പുറമെയുള്ള സാമന്തയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആണ്.

അവന് എന്നെക്കാള്‍ പ്രീയപെട്ടത് അവന്റെ തലയിണ ആണ്. അത് ഉണ്ടെങ്കില്‍ അവന്‍ അതിനെയും കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങാറുള്ളത്. അപ്പോഴൊക്കെ ഞാന്‍ അവന്റെ രണ്ടാം ഭാര്യ ആണോ എന്ന് എനിക്ക് തോന്നാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും ഒരു തടസമായി തലയിണ മാറിയിട്ടുണ്ടെന്നും സാമന്ത അഭിമുഖത്തില്‍ പറഞ്ഞു.