സാമന്തയുടെ ഉറ്റ സുഹൃത്തിന് കോവിഡ്, ആശങ്കയില്‍ നടിയുടെ ആരാധകര്‍

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത അക്കിനേനിയുടെ ഉറ്റ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചു. സാമന്തയുടെ സുഹൃത്തും മോഡലും ഡീസൈനറുമായ ശില്‍പ്പ റെഡ്ഡിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. സാമന്ത വീട്ടില്‍ എത്തി ശില്‍പയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം പുറത്ത് വിട്ടത്. ഇതോടെ സാമന്തയുടെ ആരാധകര്‍ വലിയ ആശങ്കയിലാണ്.

ശില്‍പ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് എത്തിയതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സാമന്ത അവരുടെ വീട്ടില്‍ എത്തിയത്. സുഹൃത്തിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നതിന്റെ ചിത്രവും അവരുടെ വളര്‍ത്ത് നായയ്‌ക്കൊപ്പം കളിക്കുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ശില്‍പ്പ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

https://www.instagram.com/p/CBn3AQoBEca/?utm_source=ig_embed

ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നുമാണ് ശില്‍പ്പ വീഡിയോയില്‍ പറയുന്നത്. കുടുംബസുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശില്‍പ്പയുടെ കുടുംബമൊന്നാകെ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ശില്‍പയ്ക്കും ഭര്‍ത്താവിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ശില്‍പ്പ പറയുന്നു. ഫിറ്റ്‌നസ് പരിശീലനത്തിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

https://www.instagram.com/tv/CBu8946jyMO/?utm_source=ig_embed

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട വര്‍ക്കൗട്ടിനെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും ശില്‍പ പോസ്റ്റ് ചെയ്തിട്ടുണ്ട്.