പ്രീയപ്പെട്ടവന് ജന്മദാനിശംസകൾ നേർന്ന് സംവൃത സുനിൽ, ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാകർ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാൾ.

ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ഭർത്താവിന് ജന്മദിനാശംസയുമായെത്തിയിരിക്കുകയാണ് താരം. എന്റെ ബർത്ത്ഡേ ബോയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സംവൃത കുറിക്കുന്നത്.എന്റെ ബർത്ത്ഡേ ബോയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സംവൃത കുറിക്കുന്നത്. ഭർത്താവിന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്നുണ്ട് ആരാധകർ. യഥാർത്ഥത്തിൽ ഒരു ബോയി തന്നെയാണ് അഖിലെന്നാണ് ചിലർ പറയുന്നത്. ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്നും ചിലർ പറയുന്നു

2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.