ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായര്‍ അറസ്റ്റില്‍

കൊച്ചി. ലൈഫ് മിഷന്‍ കരാറുമായി ബന്ഢപ്പെട്ട ഇഡി കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന സന്ദീപ് നായര്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാകാതെ വന്നതോടെ കൊച്ചി പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായര്‍.

കേസില്‍ എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയുമാക്കി ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 11 പ്രതികളാണ് ഉള്ളത്. ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടാണ് എന്ന് മനസ്സിലാക്കി കൊണ്ടാണ് കുറ്റപത്രത്തിലുള്ളത്.