വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്, മോശം കമന്റുകള്‍ക്കെതിരെ സാനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും താരം തിളങ്ങി. ക്വീന്‍ ആയിരുന്നു സാനിയയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ നായിക വേഷമായിരുന്നു താരത്തിന്. ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും താരത്തിന് യാതൊരു മടിയുമില്ല.

അവാര്‍ഡ് ഷോകളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ അതീവ ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഇപ്പോള്‍ താരം ലൈവിലെത്തിയപ്പോള്‍ മോശം കമെന്റുമായി എത്തിയ വ്യക്തിയെക്കുറിച്ചു സാനിയ തന്നെ പറയുകയാണ്. ഒരു അഭിമുഖത്തിലാണ് നടി തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവം വെളിപ്പെടുത്തിയത്.

ലൈവില്‍ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകള്‍ ആണ് എന്ന് കമന്റ് ചെയ്യുന്നവരും ആയ ഞരമ്പ് രോഗികളോട് എന്ത് മറുപടിയാണ് സാനിയയ്ക്ക് നല്‍കാനുള്ളതെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ‘വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ആ പ്രായം മുതല്‍ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല.’ എന്നായിരുന്നു ചോദ്യത്തിന് നമിതയുടെ മറുപടി.