ബിജെപി നേതാവ് ശങ്കു ടി ദാസിന് ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്ക്, വെന്റിലേറ്ററില്‍

ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി.ദാസിന് ബൈക്കപടത്തില്‍ ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് തൊട്ടു മുന്‍പ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നുണ്ട്. അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട്, ഒരു ബിജെപി പ്രവര്‍ത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്‌കാനിങ്ങില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ശങ്കു ഇപ്പോഴും അബോധാവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും.

ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരുന്ന ശങ്കു പലപ്പോഴും പിണറായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമസഹായം നല്‍കിയിരുന്നത് ശംഖു. ടി ദാസായിരുന്നു. അത്‌കൊണ്ട് തന്നെ അപകടത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹത ഉച്ചൈണ്ടോ എന്ന് സംശയിക്കപ്പെടുന്നു

അതേസമയം ശങ്കുവിന്റെ അപകടത്തില്‍ ദുരൂഹത ആരോപിച്ചു സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. അപകടം ഉണ്ടായി റോഡരികില്‍ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചതെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല.അതേസമയം, ഓഫീസില്‍ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയില്‍ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണു സോഷ്യല്‍ മീഡിയ സംസാരം. ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരില്‍ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ശങ്കുവിന്റെ ജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.