കടലാസിൽ മഷി കൊണ്ട് എഴുതിയ കവിത അല്ല പ്രണയം, ഹൃദയത്തിൽ ചോര കൊണ്ട് എഴുതിയ മഹാകാവ്യമാകണം പ്രണയം- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ വന്ന സമയത്ത് ഒരുപാട് ആളുകൾ കളിയാക്കിയ വ്യക്തി ആയിരുന്നു നടൻ സന്തോഷ പണ്ഡിറ്റ്‌. അദ്ദേദ്ദേഹത്തിൻറെ സിനിമകളും ഷോകളും ആളുകൾ കണ്ടിരുന്നത്‌ ചിരിക്കാനും കളിയാക്കാനും വേണ്ടി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയം നിരന്തരം വിമർശനത്തിന് ഇടയായിരുന്നു. എന്നാൽ ഇപ്പോൾ മമ്മുട്ടിയുടെ കൂടെ പോലും സന്തോഷ് പണ്ഡിറ്റ് സിനിമയിൽ അഭിനയിച്ചു.നല്ലൊരു സർക്കാർ ജോലി ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചു താൻ സിനിമയിൽ വന്നതെന്ന് സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ കാരണവും സന്തോഷ് തന്നെ വെളിപ്പെടുത്തുന്നു.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കടലാസിൽ മഷി കൊണ്ട് എഴുതിയ കവിത അല്ല പ്രണയം . ഹൃദയത്തിൽ ചോര കൊണ്ട് എഴുതിയ മഹാകാവ്യമാകണം പ്രണയമെന്നാണ് താരം പറഞഞത്. ഒരാൾ നമ്മളെ സ്നേഹിക്കുമ്പോൾ അയാൾ നമ്മളെ കെയർ ചെയ്യുന്നുണ്ട്. ഇത് ഒരിക്കലും നമ്മൾ മൈന്റ് ചെയ്യാറില്ല. ഇതാണ് നമ്മളെല്ലാവരും ചെയ്യുന്നത്. ഇപ്പോൾ അത് ഇല്ലാതിരിക്കുമ്പോഴാണ് അതിനെ കുറിച്ച് മനസ്സിലാക്കുന്നത്. ഇപ്പോൾ സമുദ്രത്തിൽ ജീവിക്കുന്ന ഒരു മത്സ്യത്തിനോട് ചോദിച്ചാൽ അത് ആരേയും ആശ്രയിക്കാതെ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന് പറയും. അതിനെ എടുത്ത് പുറത്തേയ്ക്ക് ഇടുമ്പോൾ അതിനെ മനസിലാകും ആ സമുദ്രത്തിലെ വെള്ള ഉള്ളത് കൊണ്ടാണ് താൻ ഇത്രയും കാലം ജീവിച്ചതെന്ന്. എന്നാൽ അപ്പോഴേയ്ക്കും എല്ലാ നമ്മുടെ കൈവിട്ട് പോയിട്ടുണ്ടാകും- സന്തോഷ് പണ്ഡിറ്റ്  പറഞ്ഞു.

തന്റെ അനുഭവം വെച്ചിട്ടാണ് ഇക്കാര്യം പറയുന്നത്. നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ഒരാളാണ് കാണും, നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അയാളോടാകും നമ്മൾ ചോദിക്കുക. എന്നാൽ ആ ക്ലാസിൽ നമ്മളെ ഇഷ്ടമുള്ള ഒരാൾ ഉണ്ടാകും. അയാൾ നമുടെ ആവശ്യമറിഞ്ഞ് ഒരു സാധനം വെച്ച് നീട്ടയാൽ പേലും അത് നമ്മൾ സ്വീകരിക്കില്ല. ഇത് കോളേജിലും ഹോസ്റ്റൽ ലൈഫിലുമെല്ലാം എനിക്കും നിങ്ങൾക്കും സംഭവിക്കുന്നതാണ്. നമ്മൾ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കില്ല എന്നതെന്നും താരം കൂട്ടിച്ചേർത്തു