വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്ല്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം, സന്തോഷ് വർക്കി

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോൺസ് വീഡിയോയിൽ നിറഞ്ഞുകാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

ഇപ്പോൾ പുതിയൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ്, എനിക്ക് പലരോടും പ്രണയം തോന്നിയ കാര്യം ഞാൻ തുറന്നു പറഞ്ഞത് നിങ്ങൾ ഒരുപാട് യൂട്യൂബ് ചാനലുകളിൽ കണ്ടിട്ടുണ്ടാകാം, എന്നാൽ അങ്ങനെ ഒന്നുമല്ല കാര്യങ്ങൾ, എനിക്ക് വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്ല്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം. അത് മാത്രമല്ല എല്ലാവരോടും നന്നായി ബീഹെവ് ചെയ്യുകയും വേണം, അങ്ങനെ ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയാൽ പിന്നെ ഞാൻ ആരുടെയും പുറകെ പോകില്ല

ഇതുവരെയും എന്റടുത്തത് ആരും വന്നു കമ്മിറ്റ് ആയിട്ടില്ല അതുകൊണ്ടാണ് ഞാൻ നിത്യാമേനോൻ മഞ്ജുവാര്യർ തുടങ്ങിയവരുടെ ഒക്കെ പുറകെ പോയത്, ഞാൻ അല്ലാതെ പെണ്ണുങ്ങളുടെ പുറകെ പോകുന്ന ആൾ ഒന്നുമല്ല, ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയാൽ അവർ മാത്രമായിരിക്കും എന്റെ ലൈഫിൽ ഉണ്ടാകുന്നത്, ഞാൻ മരിക്കുന്ന വരെ എന്റെ ജീവിത പങ്കാളി അവർ മാത്രം ആയിരിക്കും, ഇതുവരെ ആരും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയിട്ടില്ല, അങ്ങനെ ആരെങ്കിലും വരുവാണെങ്കിൽ തീർച്ചയായും ഞാൻ അവരെ വിവാഹം കഴിക്കും.