ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, അവർ ഡോക്ടറാണ് ഞാനൊരു എൻജിനീയറാണ്- സന്തോഷ് വർക്കി

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.

ഇപ്പോളിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി, എനിക്ക് ആദ്യം മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ഐശ്വര്യ ലക്ഷ്മിയെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവർ ഡോക്ടറാണ് ഞാനൊരു എൻജിനീയറാണ്. അവർ മോഹൻലാലിൻറെ വലിയ ഫാൻ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിൾ പെൺകുട്ടിയായിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിൻറെ പേരിൽ കേസ് ആക്കുകയോ ഞാൻ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.

എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാൻ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിൻ ഹാർട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കിൽ എന്റെ കല്യാണം ഉണ്ടാകില്ല. ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപെട്ടാൽ ആ പെൺകുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു .നല്ലൊരു പെൺകുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നത്.

അതേ സമയം എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.