ഒരു ഭാര്യ ഉള്ളപ്പോൾ വേറൊരു പെണ്ണിൻറെ കൂടെ പോകുന്നത് വളരെ മോശം കാര്യമാണ്, ​ഗോപി സുന്ദറിനെതിരെ സന്തോഷ് വർക്കി

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. ഇപ്പോൾ പുതിയൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ്,

ഗോപിസുന്ദറിൻറെയും അമൃതയുടെയും വിവാഹത്തെ ക്കുറിച്ചാണ് ഞാൻ എന്ന് പറയാൻ പോകുന്നത്. ഗോപിസുന്ദർ ഒരുപാട് പാട്ടുകൾ കോപ്പി അടിച്ചിട്ടുള്ള ആളാണ് .എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ അയാൾ ഇത്രയും മോശമാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ആദ്യ കല്യാണത്തിന് വലിയൊരു മകനുണ്ട്. ഇത് വളരെ മോശമായിപ്പോയി. ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു ഭാര്യ ഉള്ളപ്പോൾ വേറൊരു പെണ്ണിൻറെ കൂടെ പോകുന്നത് വളരെ മോശം കാര്യമാണ് .എങ്ങനെ അവർക്ക് ചിന്തിക്കാൻ പറ്റുന്നത് .അറിയില്ല. എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുക ,ഇതൊക്കെ ആഘോഷിച്ചു നടക്കാൻ കുറെ പേരുണ്ട്.

വളരെ മോശം കാര്യമാണ് .ഗോപി സുന്ദറിന്റെ മകൻറെ ഫോട്ടോ എല്ലാം ഞാൻ കണ്ടു. പ്രായം ആയ മകനുണ്ട്.കുടുംബത്തോട് നീതി പുലർത്താൻ കഴിയാത്തവർ കല്യാണം കഴിക്കരുത്.ഗോപി സുന്ദർ ഒരുപാട് സിനിമകളിലെ പാട്ടുകൾ കോപ്പി അടിച്ചിട്ടുണ്ട്, അയാൾ ഇത്തരത്തിലുള്ള ആളാണെന്നു ഇപ്പോഴാണ് മനസ്സിലായത്.വളരെ മോശമായിപ്പോയി