നിത്യ മേനോനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ല, അവര്‍ എന്നെ അര്‍ഹിക്കുന്നില്ലെന്ന് സന്തോഷ് വര്‍ക്കി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായ പേര് സന്തോഷ് വര്‍ക്കിയുടേതായിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വന്‍ ഹിറ്റാവുകയും ചെയ്തു.

മോഹന്‍ലാലിനെ പോലെ തന്നെ നടി നിത്യ മേനോന്റെയും കടുത്ത ആരാധകനാണ് സന്തോഷ് വര്‍ക്കി. നേരത്തെ നിത്യ മേനോനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി സന്തോഷ് വെളിപ്പെടുത്തിയിരുന്നു. നിത്യയോടും കുടുംബത്തോടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് താത്പര്യം ഇല്ലായിരുന്നു എന്നും സന്തോഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നിത്യയെ കുറിച്ച് സന്തോഷ് വര്‍ക്കി എഴുതിയ കുറിപ്പാണ്. തന്റെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് പശ്ചാതപിക്കുമെന്നാണ് സന്തോഷ് പറയുന്നത്. കൂടാതെ ഇനി പിന്നാലെ വന്നാലും നടിയെ താന്‍ വിവാഹം കഴിക്കില്ലെന്നും ഇയാള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സന്തോഷ് വര്‍ക്കിയുടെ വാക്ക് വൈറല്‍ ആയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…” നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താന്‍ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്ബരെങ്കിലും തന്നേനെ. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വെറുതെ താന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണ്. അവിടെ ചതികള്‍ ഒരുപാട് നടക്കുന്നു. തന്റെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് ഖേദിക്കും. അവര്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും സന്തോഷ് വര്‍ക്കി” പറയുന്നു.