ഒരു പക്ഷെ എന്നെ പോലെ ഒരു ഗതികെട്ട മകൾ ജനിച്ചില്ലായിരുന്നെങ്കിൽ എന്റെ അമ്മ ഒരു ഗായികയായി തീർന്നേനേ-ശരണ്യ ശശി

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

പുതുവർഷത്തിലാണ് താരം പുതിയ യൂടൂബ് ചാനൽ ആരംഭിച്ചത്. സ്വന്തം അമ്മയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. കൊറോണയുടെ തുടക്ക സമയത്താണ് ഞാൻ ചികിത്സയ്ക്ക് ആയി പീസ് വാലിയിൽ എത്തിയത്. അവിടെ വെച്ച് അമ്മ പാടിയ ഒരു ​ഗാനം ആരാധകരെ കാണിച്ചു. നല്ല ശ്രുതിയോടെ പാടി അല്ലേ അതെന്റെ അമ്മയാ. ഒരു പക്ഷെ എന്നെ പോലെ ഒരു ഗതികെട്ട മകൾ ജനിച്ചില്ലായിരുന്നെങ്കിൽ എന്റെ അമ്മ ഒരു ഗായികയായി തീർന്നേനേ.

എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി എന്റെ അമ്മ ഒരു മൂളിപ്പാട്ട് പോലും പാടുന്നത് ഞാൻ കേട്ടിട്ടില്ല.അവിടെയുള്ളവരുടെ സഹായം കൊണ്ട് എനിക്ക് വീണ്ടും പഴയത് പോലെ നടക്കാനും സംസാരിക്കാനും കഴിഞ്ഞതിന്റെ മുഴുവൻ സന്തോഷവും അമ്മയുടെ ആ പാട്ടിൽ ഉണ്ട്.ഒരു പക്ഷെ ഇനി ഒരു ജന്മവും ഉണ്ടെങ്കിൽ ആ അമ്മയുടെ വയറ്റിൽ തന്നെ ജനിക്കണേയെന്നാണ് എന്റെ പ്രാർത്ഥന. ഇത്രയും പറഞ്ഞപ്പോഴേക്കും ശരണ്യയുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറിയിരുന്നു.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാമ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞസ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.