സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍.

സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. നേരത്തെ, കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം. കേരളത്തിലുടനീളം സരിതയ്‌ക്കെതിരെ കേസ്സുണ്ട്. പല കേസ്സിലും അറസ്റ്റ് വാറണ്ട് വരെയും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സരിത ഒരിടത്തും ഹാജരായിരുന്നില്ല. പോലീസ് അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെ പുറപ്പെടുവിച്ചപ്പോള്‍ പോലും സെക്രട്ടേറിയറ്റിലെത്തി സരിത മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയത് വലിയ വിവാദത്തിനും വഴിവെച്ചിരുന്നു. മൂക്കിന്‍ തുമ്പത്തുള്ള സരിതയെ പിടിക്കാന്‍ മുഖ്യന്റെ പോലീസിന് ധൈര്യം പോരായെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സരിതയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേള്‍ക്കാന്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല. സരിതക്ക് കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോ തെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെന്നായിരുന്നു വിചാരണവേളയില്‍ പ്രോസിക്യൂഷന്റെ വാദം.എന്നാല്‍ കീമോ നടക്കുന്നതിണ്‌റ്റെ രേഖകള്‍ ഒന്നും ഹഹാജരാക്കാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നുള്ള. സരിതയുടെ പേരില്‍ ഉള്ള കേസുകളുടെ പുറത്തു പല തവണ ഹാജരാകാന്‍ നോട്ടീസ് കൊടുത്താലും ഇതുയവരെ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുകയാണ് സ്ടിതയുടെ രീതി എന്നാല്‍ ഇത്തവണ കുടുങ്ങി.