സ്വർണ്ണക്കടത്തുപോലത്തെ മ്ലേച്ഛമായ വിഷയത്തിൽ എന്നെ ഉൾപ്പെടുത്തരുത്- സരിത എസ് നായർ

പിണറായി സർക്കാരിന്റെ കാലത്ത് സ്വപ്ന സുരേഷാണ് വാർത്തകളിൽ താരമായിരുന്നതെങ്കിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സരിത എസ് നായരായിരുന്നു. സരിതയുടെ പേരിൽ പല വാർത്തകളും അന്ന് പുറത്തുവന്നിരുന്നു. പലതും സരിതയെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നു. ഇപ്പോളിതാ സ്വർണ്ണക്കടത്തു കേസിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സരിത എസ് നായർ.

ഇത്രയും മ്ലേച്ഛമായ വിഷയത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സരിത. എനിക്ക് ഈ തട്ടിപ്പ് സംഘവുമായി യാതൊരുവിധ ബന്ധങ്ങളും ഇല്ല. സ്വർണ്ണക്കടത്തും,രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട് വളരെ മ്ലേച്ഛമായി നിൽക്കുന്ന ഇതിൽ എനിക്കൊരു റോളുമില്ല അനാവശ്യമായി ഇതിലേക്ക് എന്റേ പേര് വലിച്ചിഴയ്ക്കരുതെന്ന് സരിത പറയുന്നത്.

സ്വപ്‌ന വിവാദം ഉയർന്നതോടെ എല്ലാവരും യുഡിഎഫിനെ വെള്ളം കുടിപ്പിച്ച സരിത കേസ്സുമായി ഇതിനെ ബന്ധപ്പെടുത്തി. യുഡിഎഫിനെ കുടുക്കി സരിത എൽഡിഎഫിനെ കുടുക്കി സ്വപ്‌ന. തുടങ്ങി വിവാദം കൊഴുപ്പിക്കുന്നതിന് സരിതയെ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. എന്നാൽ അതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു സരിത. ഇതിലും മ്ലേച്ഛമായ രീതിയിൽ തന്നെ അപമാനിച്ചപ്പോൾ ആർക്കും വേദനിച്ചില്ലേയെന്ന് സരിത ചോദിക്കുന്നു. സർക്കാരുകൾക്കെതിരെ സ്ത്രീ വിവാദം ഉയരുമ്പോഴൊക്കെ തന്നെ വലിച്ചിഴക്കണ്ടതില്ലെന്നും സരിത പറയുന്നു. സ്വപ്നയെ സരിതയുമായി ബന്ധിപ്പിച്ച് വാർത്തകളുടെ പൂരം. എന്നാൽ എല്ലാത്തിനും സരിത മൗനം പാലിച്ചു. അതേസമയം, സരിതയെ വിവാദത്തിലും ആയുധമാക്കി സോഷ്യൽ മീഡിയയിൽ സൈബർ പോരാളികളും രംഗത്ത് എത്തിയതോടെ വിവാദങ്ങൾ അതിര് കടന്നപ്പോഴാണ് സരിത പ്രതികരണവുമായി എത്തിയത്.

ഇത് എനിക്ക് അറിയാത്ത കാര്യങ്ങളാണ്. പിന്നെ ഞാൻ എന്തു പ്രതികരിക്കാൻ. സ്വർണക്കടത്തിനെക്കുറിച്ചോ അതിലെ പ്രതികളെക്കുറിച്ചോ ഈ സംഭവം ഉണ്ടായ ശേഷം ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ എന്തിനു സംസാരിക്കണം.. ഈ വിഷയങ്ങളിലേക്കു ചിലരൊക്കെ എന്റെ പേരും വലിച്ചിഴയ്ക്കുകയാണ്. സോഷ്യൽ മീഡിയയിലൊക്കെ ചിലർ പറയുന്നതു കണ്ടു. ഇവരൊക്കെ എന്നെ ഈ വിവാദത്തിലേക്കു കൊണ്ടുവരുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർ എന്തും പറയട്ടെ, അതിനു മറുപടിയില്ല. പിന്നെ, ഇതിനു മുൻപും ഇതിലും മ്ലേച്ഛമായ രീതിയിൽ എന്നെ അപമാനിച്ചപ്പോൾ ആർക്കും വിഷമമില്ലായിരുന്നു. അന്നൊന്നും കാണാത്ത സഹതാപവും വേദനയും ഇന്നു ഞാൻ ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ ട്രോളുന്നവർക്കു വേറെ പണിയില്ല. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ എനിക്കു സാധിക്കില്ല. അവരൊക്കെ ഫേസ്ബുക്കിൽ എന്തും എഴുതട്ടെ. എനിക്കു തടസം നിൽക്കാനൊന്നും സമയമില്ല. അവർ ട്രോൾ ഉണ്ടാക്കുകയോ കുത്തിക്കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇപ്പോൾ ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. എനിക്കു എന്റെ സ്വന്തം കാര്യമുണ്ട്. കില്ലപ്പട്ടികൾ കുരച്ചുകൊണ്ടിരിക്കും. അതിനെ കല്ലെറിയാനോ പ്രതികരിക്കാനോ ഞാൻ ഏതായാലും ഇല്ല – സരിത പറഞ്ഞു.