ഏത് രാഷ്ട്രീയ കോമരങ്ങൾ വിളിച്ചാലും നിന്നെയൊന്നും വിടില്ല ഞാൻ, മാസ് ഡയലോ​ഗുമായി സരിത എസ് നായർ

സോളാർ കേസ് വിവാദനായിക സരിത എസ്.നായർ അഭിനയിത്ത സിനിമ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘വയ്യാവേലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സരിത പൊലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. വിവാദ നായികയുടെ ചിത്രം പുറത്തിറങ്ങിയതിന് പുറകെ ട്രോളന്മാരും സജീവമായിട്ടുണ്ട്. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്.

ശേഷം ഏതാനും ആഴ്ചകൾക്ക് മുൻപ് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വീഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു.

Saritha S Nair

ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

‘അഭിനയ കുലപതി’ എന്നും മറ്റുമാണ് പരിഹാസ രൂപേണ ട്രോളുകൾ സരിതയെ വിശേഷിപ്പിക്കുന്നത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്താണ് സോളാർ പാനൽ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായർ വാർത്തകളിൽ നിറയുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും വിവാദങ്ങളിൽ പെട്ടിരുന്നു