ഒഡിഷയില്‍ ട്രെയിന്‍ അപകടത്തില്‍ പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി. ഒഡിഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെയിനിന്റെ കോച്ചിനുള്ളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ട്രെയിനിലെ കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും വിശ്രമിക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് പെട്ടന്ന് എന്തോ ഇടിക്കുന്നതും യാത്രക്കാര്‍ നിലവിളിക്കുന്നതും കേള്‍ക്കുവാന്‍ സാധിക്കും.

അതേസമയം കോച്ചിലുണ്ടായിരുന്ന ആരോ ചിത്രീകരിച്ചതാണ് ദൃശ്യങ്ങള്‍ എന്നാണ് വിവരം. അതേസമയം ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ല. ട്രെയിന്‍ അപകടത്തില്‍ 288 പേരാണ് മരിച്ചത്. 1000 പേര്‍ക്കോളം പരിക്കുപറ്റിയിരുന്നു. അതേസമയം അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാതെയാണ് റെയില്‍വേയുടെ അന്വേഷണം.