വിദ്യാർത്ഥിനി ഗര്‍ഭിണിയായി, സഹപാഠിയായ 14-കാരനെതിരെ കേസെടുത്ത് പോലീസ്, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥിനി ഗര്‍ഭിണിയായ സംഭവത്തിൽ സഹപാഠിയായ 14-കാരനെതിരെ കേസെടുത്ത് പോലീസ്. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബലാത്സംഗം, പോക്‌സോ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. പിന്നാലെ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായി എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.