രാജ്യത്തിനു വേണ്ടി ജീവൻ കളയാനും തയാറാണ്: പബ്ജി നിരോധിച്ചതിൽ ദുഃഖമില്ലെന്ന് സായ് കിരൺ

വാനമ്പാടി സീരിയലിലൂടെ പ്രഷക പ്രീതി നേടിയ താരമാണ് സായ് കിരൺ. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേഷകരെ കയ്യിലെടുക്കാനും ഈ താരത്തിന് സാധിച്ചു. പബ്ജി നിരോധനത്തെപ്പറ്റി മനസ്സു തുറക്കുകയാണ് താരം,

താനൊരു മികച്ച പബ്ജി കളിക്കാരൻ ആയിരുന്നെന്നാണ് സായ് കിരൺ പറയുന്നത്. എന്നാൽ പബ്ജിയുടെ നിരോധനത്തിൽ ദുഃഖമില്ലെന്നും സീരിയിൽ താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം നിരോധിച്ചതിനെക്കുറിച്ച് സായ് കിരൺ മനസ്സു തുറന്നത്. വിനോദത്തിനു വേണ്ടിയാണ് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതെന്നും പബ്ജിക്ക് പകരം വേറെ ഗെയിമുകൾ പരീക്ഷിക്കുമെന്നും സായ്കിരൺ വ്യക്തമാക്കി.

എനിക്ക് പബ്ജി ഇഷ്ടമാണെന്നാണ് സായ് പറയുന്നത്. അതിൽ മികച്ച കളിക്കാരനാണെന്നും ഞങ്ങളുടേത് ഭയങ്കര ടീമാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, പബ്ജി കൊണ്ട് എന്റെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും അപകടത്തിലാണെങ്കിൽ ഞാൻ അത് സന്തോഷത്തോടെ ഉപേക്ഷിക്കുമെന്നും താരം വ്യക്തമാക്കി. ഒരു യുദ്ധമുണ്ടായാൽ യഥാർഥ പബ്ജി കളിക്കാനും രാജ്യത്തിനു വേണ്ടി ജീവൻ കളയാനും തയാറാണ്. എന്റെ ജീവൻ പോകും മുമ്പ് കുറഞ്ഞത് 20 ചൈനക്കാരെയെങ്കിലും ഇല്ലാതാക്കുമെന്നും സായ് പറയുന്നു.

ഹൈദരബാദ് സ്വദേശിയായ സായ് കിരൺ വാനമ്പാടി എന്ന സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്. ലഡാക്കിലെ ചൈനയുടെ തുടർ പ്രകോപനത്തിനു പിന്നാലെയാണ് പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്.