ഗവര്‍ണര്‍ക്കെതിരെ ഭീഷണി ബാനറുമായി തിരുവനന്തപുരത്ത് എസ്എഫ്‌ഐ

തിരുവനന്തപുരം. ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതിഷേധം. സിപിയെ വെട്ടിയ നാടാണേ എന്നെഴുതിയ ബാനറുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. കറുത്ത നിറത്തിലുള്ള ബാനറില്‍ മിസ്റ്റര്‍ ചാന്‍സലര്‍ ഡോന്‍ഡ് സ്പിറ്റ് പോയിസന്‍ ആന്‍ഡ് പാന്‍ പരാഗ് ഓണ്‍ യൂണിവേഴ്‌സിറ്റീസ് എന്നും എഴുതിയിരുന്നു.

പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തിയ പ്രതിഷേധക്കാര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ബാനര്‍ കെട്ടി. ഹിറ്റ്‌ലര്‍ തോറ്റു, മുസോളിനി തോറ്റു, സര്‍ സിപിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ്ഖാന്‍ എന്നെഴുത്യ ബാനറാണ് കെട്ടിയത്. നിലവില്‍ കോഴിക്കോടുള്ള ഗവര്‍ണര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും.

അതേസമയം എസ്എഫ്‌ഐ തിരുവനന്തപുരം സംസ്‌കൃത കോളേജിലും ബാനര്‍ കെട്ടിയിരുന്നു. ചാന്‍സലറുടെ വിധേയത്വം സര്‍വകലാശാലയോടായിരിക്കണം സംഘപരിവാറിനോടാകരുതെന്നായിരുന്നു ബാനറില്‍.