SFI നേതാവായ വിദ്യയെ രക്ഷിക്കാൻ പഠിച്ച പണി 18 ഉം പയറ്റി പോലീസ്, അഭിമുഖത്തിനെത്തിയ സിസിടിവി ദൃശ്യം ഇല്ലെന്ന് പൊലീസ്, ഉണ്ടെന്ന് പ്രിന്‍സിപ്പല്‍

കൊച്ചി . വ്യാജ രേഖ ചമച്ച മുൻ SFI നേതാവിനെ നേതാവിനെ രക്ഷിക്കാൻ പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത്. പിണറായിയുടെ ഭരണത്തിൽ ആഭ്യന്തരം നടത്തുന്നത് SFI ആണെന്ന ആരോപണങ്ങൾ ശക്തമാകുന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വ്യാജ രേഖ ഉണ്ടാക്കി അധ്യാപന ജോലിക്കായി അഭിമുഖത്തിനു അട്ടപ്പാടി കോളജില്‍ വിദ്യയെത്തിയ ദിവസത്തെ സിസി ടിവി ദൃശ്യങ്ങളില്‍ വിദ്യയില്ലെന്ന് അഗളി സിഐ സലീമിന്റെ വിശദീകരണം ആണ് പുറത്ത് വന്നിരിക്കുന്നത്.

ഇക്കാര്യത്തിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി കോളജ് പ്രിന്‍സിപ്പലും പൊലീസും എത്തിയിരിക്കുകയാണ് ഇപ്പോൾ. നാണം കേട്ടു നാറിയിട്ടും SFI നേതാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നോക്കുന്നതെന്നു ഇത് വ്യക്തമാക്കുന്നു. 12 ദിവസത്തെ സിസിടിവി ബാക്ക് അപ്പ് ഉണ്ടെന്നും ദൃശ്യങ്ങള്‍ ഓഫീസില്‍ ശേഖരിച്ചു വച്ചതായും പ്രിന്‍സിപ്പല്‍ പറയുന്നു. ബയോഡാറ്റ ഒഴികെ സ്വയം സാക്ഷ്യപ്പെടുത്താതെ നല്‍കിയ രേഖകള്‍ എല്ലാം കോളജിലുണ്ടെന്നും പ്രിന്‍സപ്പില്‍ പറഞ്ഞിട്ടുണ്ട്.

വിദ്യയെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ കോളജില്‍ ലഭ്യമല്ലെന്നാണ് കോളജില്‍ പരിശോധനയ്ക്ക് എത്തിയ അഗളി സിഐ സലിം നൽകിയ വിശദീകരണം. സിസിടിവിയില്‍ ആറ് ദിവസത്തെ ബാക്ക് അപ് മാത്രമാണുള്ളത്. അവിടെ നിന്ന് അഭിമുഖത്തിന് എത്തിയപ്പോള്‍ ഹാജരാക്കിയ രേഖകളെല്ലാം ശേഖരിക്കുകയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായും പറയുന്ന സി ഐ ക്ക് ഇന്റർവ്യൂ നടത്തിയവരുടെ മൊഴികൾ തെളിവുകളായി പോരാ. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ വിവരം കിട്ടൂകയുള്ളു എന്നാണ് ഈ പൊട്ടൻ ഈ സി ഐ പറയുന്നത്.

അതേസമയം, അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിട്ടുണ്ട്. ബോര്‍ഡിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്നാണ് വ്യാജരേഖയെന്ന നിഗമനത്തിലെത്തിയതെന്നാണ് പ്രിന്‍സിപ്പൽ നൽകിയിട്ടുള്ള മൊഴി. ഇതൊന്നും വിദ്യക്കെതിരെയുള്ള തെളിവായി കാണാൻ വിദ്യയെ രക്ഷിക്കാൻ ശ്രമിക്കുന്ന സി ഐ ക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവൻ ഈ അന്വേഷണ ഉദ്യോഗസ്ഥൻ പൊട്ടനാക്കുവാൻ നോക്കുകയാണ്.

2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി വിദ്യ അട്ടപ്പാടി കോളജിൽ എത്തുന്നത്.. സംശയം തോന്നിയ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മഹാരാജസ് കോളജിനോട് വിവരം തേടിയതിന് പിന്നാലെയാണ് വിദ്യയുടെ കള്ളത്തരം പുറത്ത് വരുന്നത്.