മലപ്പുറം ജില്ലയ്ക്ക് 14 അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്. മലപ്പുറം ജില്ലയ്ക്ക് 14 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ചരിത്രം കുറിക്കുന്നു. ഒപ്പം മറ്റ് ജില്ലകളില്‍ അധികമായി കിടക്കുന്ന സീറ്റുകള്‍ മുഴുവൻ മലപ്പുറത്തേക്ക് മാറ്റി മലപ്പുറക്കാരെ പിണറായി സർക്കാർ സന്തോഷിപ്പിക്കും. പ്ലസ് വണ്ണിന് മലപ്പുറത്ത് 80922 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. ജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ 11,226 സീറ്റുകള്‍ കൂടെ വേണം എന്നതാണ് ഇതിനു ന്യായീകരമായി പറയുന്നത്.

അതേസമയം സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് 459330 അപേക്ഷകളാണ് ലഭിച്ചത്. മറ്റ് ജില്ലകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരം ലഭിക്കുമ്പോള്‍ മലപ്പുറത്ത് സ്ഥിതി വ്യത്യസ്തമാണെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. ഒരോ വര്‍ഷവും അധിക ബാച്ച് നല്‍കിയാണ് മുന്നോട്ട് പോകുന്നത്.

മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരിക്കുന്നത്. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുന്നത്. സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറയുന്നു. താത്കാലിക ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുന്നതത്രെ.

ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവരിൽ മലപ്പുറം ജില്ലയ്ക്ക് മാത്രം 14 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിവാദങ്ങൾക്ക് ഇടയാക്കും.