ഭർത്താവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി ഷഫ്ന

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്ന. കൊച്ചുകുട്ടി ആയിരുന്നപ്പോൾ മുതൽ ഷഫ്നയെ പ്രേക്ഷകർക്ക് അറിയാം.1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തിൽ എത്തിയത്. ഷഫ്നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമപോലെയായിരുന്നു. 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. ‌

സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജീൻ മിനി സ്ക്രീനിൽ ചുവടുറപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. എന്നാൽ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്. ഇരു മതവിഭാഗക്കാരായ സജിനും ഷഫ്നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്ന. സിനിമ വിശേഷങ്ങളു കുടുംബ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഷഫ്ന പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ഭർത്താവ് സജിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നന്നേക്കുമുള്ള സ്‌നേഹം എന്ന ക്യാപ്‌ഷൻ നൽകിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കമന്റുമായി നിരവധി ആളുകൾ രം​ഗത്തെത്തി. ക്യൂട്ട് ഫാമിലി, അതിമനോഹരം എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. ഇരുമതത്തിലുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും സുഖമായാണ് ഇരുവരും താമസിക്കുന്നത്.