മറുനാടൻ ഷാജൻ സ്കറിയ ഒളിവിൽ, പോലീസ് പരതുന്നു, ജാമ്യമില്ലാ കേസിലെ വീഡിയോ നീക്കം ചെയ്ത് ഷാജൻ, കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ച് കർമ്മ ന്യൂസ്

മറുനാടൻ ഷാജൻ സ്കറിയ ഒളിവിൽ പോയി. ഇപ്പോൾ അദ്ദേഹത്തിനു വേണ്ടി കർമ്മ ന്യൂസ് രംഗത്ത് വരികയാണ്‌. കർമ്മ ന്യൂസ് സി.ഇ ഒ യുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രേതിഷേധം നടന്നു. മറുനാടൻ ഷാജൻ സ്കറിയക്ക് എതിരേ ഉള്ള  ജാമ്യമില്ലാ കേസുകളേ തുടർന്നാണിത്. ഷാജൻ ഒളിവിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഫോണുകൾ ഓഫാണ്‌.ഷാജൻ വീഡിയോകൾ ചെയ്യുന്നുണ്ട് എങ്കിലും അത് ഒളിവിടത്തിൽ നിന്നാണ്‌ എന്നാണ്‌ പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലും ഇല്ല. വീഡിയോകൾ ചെയ്ത് നേരിട്ട് പേജിൽ ഓഫീസ് മുഖേന അല്ലാതെ ലോഡ് ചെയ്യുകയാണ്‌ എന്നും പോലീസ് കരുതുന്നു. കാരണം ഓഫീസിലേക്ക് വീഡിയോ അയച്ച് നല്കിയാൽ ബന്ധപ്പെട്ട സ്ഥലം ലൊക്കേറ്റ് ചെയ്യാൻ പോലീസിനു സാധിക്കും

ഷാജനെ അന്വേഷിക്കുന്നത് ദിവസങ്ങൾ ആയെന്ന് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പറയുന്നു. ഷാജൻ ഓഫീൽ വന്നിട്ട് 4 ദിവസമായി. ഒളിവിൽ പോയ സ്ഥലത്ത് ഇരുന്ന് വീഡിയോ ചെയ്ത് അപ് ലോഡ് ചെയ്യുന്നു എന്നും പോലീസ് പറയുന്നു.10 ലക്ഷം രൂപ ചോദിച്ച് ബ്ളാക്ക്മെയിൽ ചെയ്യുകയും കൊടുക്കാത്തതിനാൽ സ്ഥാപനം വ്യാജ വാർത്ത നല്കി തകർത്തു എന്നും പരാതിയിലും ഇപ്പോൾ പോലീസ് രംഗത്ത് ഉണ്ട്.

ഷാജൻ ഓഫീസിൽ നിന്നും മാറിയിട്ടും ഓഫീസിലേക്ക് വിളിച്ചിട്ടും ദിവസങ്ങളായി എന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാജനെതിരെ നിരവധി ജാമ്യമില്ലാ എഫ് ഐ ആർ ഉണ്ട് എന്നാണ്‌ പോലീസ് പറയുന്നത്. ഷാജൻ സ്കറിയക്കെതിരെ സ്ത്രീകളുടെ പരാതികളും പണം ചോദിച്ച് ഭീഷണിപ്പെടുത്തി എന്നും ബ്ളാക്ക്മെയിൽ ചെയ്തു എന്നും ഉള്ള പരാതിയിൽ എഫ് ഐ ആർ ഉണ്ട്. ഫിജോ ടി ഹാരിസിന്റെ പരാതി ഇതിൽ പ്രധാനമാണ്‌.

ശ്രീനിജൻ എം എൽ എ ജാതി ആക്ഷേപം നടത്തി എന്ന പരാതി നല്കിയതിൽ വേറെയും എഫ് ഐ ആർ ഉണ്ട്. ഇപ്പോൾ ഷാജൻ സ്കറിയക്ക് വേണ്ടി അദ്ദേഹത്തിന്റെ സംഘടനയായ കോം എന്ന സംഘടന പോലും രംഗത്തില്ല. എഡിറ്റേഴ്സ് ഗിൽഡ് എന്ന ഷാജൻ നേതൃത്വം നല്കുന്ന സംഘടന പോലും ഒരു ആപത്ത് വന്നപ്പോൾ അദ്ദേഹത്തേ കാലുവാരി ദൂരെ മാറി നില്ക്കുകയാണ്‌. പ്രസ് ക്ളബ്ബുകൾ ഇല്ല,

ഈ സാഹചര്യത്തിലാണ്‌ കർമ്മ ന്യൂസ് രംഗത്ത് വരുന്നത്. മുമ്പ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ അറസ്റ്റ് ചെയ്തപ്പോഴും കർമ്മ മാത്രമായിരുന്നു ശക്തമായ പ്രതികരണം നടത്തിയത്. ക്ളിഫ് ഹൗസ്, സിക്രട്ടറിയേറ്റ്, പ്രസ്ക്ലബ് എന്നിവിടങ്ങളിലേക്ക് കർമ്മയുടെ നേതൃത്വത്തിൽ മാർച്ചുകൾ നടന്നു. ക്രൈം ചീഫ് എഡിറ്ററെ പുറത്ത് കൊണ്ടുവന്നതിൽ കർമ്മയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു. ഇപ്പോൾ സാജൻ സ്കറിയക്ക് വേണ്ടി കർമ്മ ന്യൂസ് രംഗത്ത് വരികയാണ്‌.

ഷാജനെ രക്ഷിക്കുക..ഷാജന്റെ അറസ്റ്റ് തടയുക…വ്യാജ വാർത്ത ഉണ്ടേൽ… നിയമ നടപടി ആകാം..പ്രതികാര നടപടി പാടില്ല..ഏറെ അനുകൂല വാർത്ത ചെയ്തിട്ടും ബിജെപിയും കോൺഗ്രസും ഷാജന്റെ കൂടെ ഇല്ല. കോൺഗ്രസിൽ ഷാജൻ അടുത്ത മുഖ്യമന്ത്രി ആക്കണം എന്ന് പ്രമോഷൻ നടത്തിയ ശശി തരൂർ ആകട്ടേ കമ എന്ന ഒരക്ഷരം മിണ്ടിയിട്ടില്ല.

മറുനാടൻ മയലാളി ഓഫീസിൽ പോലീസ് അന്വേഷണവും നിരീക്ഷണവും സജീവമാണ്‌. അവിടെ ജീവനക്കാർ പോലും ഷാജന്റെ അഭാവത്തിൽ അരക്ഷിതമാണ്‌. കർമ്മ ന്യൂസ് പറയുന്നു.. ഷാജൻ തെറ്റു ചെയ്താൽ നിയമത്തിനു വിട്ടു കൊടുക്കുക. വേട്ടക്കാർക്ക് നല്കരുത്..ഗുണ്ടകൾക്ക് ഷാജനെ നല്കരുത്…

കർമ്മ ന്യൂസ് സി.ഇ ഒ പി ആർ സോം ദേവ് ഷാജൻ സ്കറിയക്ക് വേണ്ടി കൊച്ചിയിൽ നടത്തിയ സമരത്തിൽ നിന്നും…ഓർക്കുക..നാളെ കർമ്മക്കും ഇത് വരാം..ഇന്നു ഞാൻ നാളെ നീ.. നാളെ ഷാജൻ കർമ്മയേ കാലുവാരരുത് എന്നും വേദിയിൽ നിന്നും ആളുകൾ പറഞ്ഞു.

ഇതിനിടെ ശ്രീനിജൻ എം എൽ എക്കെതിരായ ജാതി ആക്ഷേപം നടത്തിയ വീഡിയോ മറുനാടൻ മലയാളി യു ടുബിൽ നിന്നും നീക്കം ചെയ്തു.മുമ്പ് എം എ യൂസഫലിക്കെതിരായ 100ഓളം വീഡിയോകൾ നീക്കം ചെയ്തിരുന്നു. ഇപ്പോൾ ജാമ്യമില്ലാ കേസ് വന്നതാണ്‌ ശ്രീനിജൻ എം എൽ എക്കെതിരായ വീഡിയോകൾ നീക്കം ചെയ്യാൻ കാരണം എന്നറിയുന്നു. ഈ വീഡിയോ ചെയ്ത കേസിലാണ്‌ ഷാജൻ സ്കറിയ ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നതും.എന്നാൽ നീക്കം ചെയ്ത വീഡിയോയുടെ നിയമ വിരുദ്ധ ഭാഗങ്ങൾ എടുത്ത് പി വി അൻ വർ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. വീഡിയോയും കുറിപ്പും ചുവടെ.

ഈ ഭാഗം കൃത്യമായി,ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി വ്യാജൻ സ്കറിയ സാറിനെ സഹായിക്കണേ..

എന്ത്‌ കൊണ്ട്‌ മറുനാടൻ മലയാളിയെ എതിർക്കുന്നു?പി വി അൻവർ എം എൽ എയുടെ കുറിപ്പ്
ഉത്തരം ലളിതമാണ്..നമ്മുടെ സമൂഹത്തെ വിഘടിപ്പിക്കുന്ന ഏതൊരു നീക്കവും എതിർക്കപ്പെടേണ്ടതാണ്.അത്‌ ഭൂരിപക്ഷത്തിൽ നിന്നായാലും,ന്യൂനപക്ഷത്തിൽ നിന്നായാലും എതിർക്കപ്പെടുക തന്നെ വേണം.മറുനാടൻ മലയാളിയുടെ ആദ്യ കാലങ്ങളിൽ മഞ്ഞ വാർത്തകളും ബ്ലാക്ക്‌മെയിലിംഗുമായി അവർ മുൻപോട്ട്‌ പോയി.അക്കാലത്താണ് ലിങ്ക്‌ ക്ലിക്കിനായി എഴുതുന്ന ഇക്കിളി ഹെഡ്‌ലൈനുകളിൽ പെട്ട്‌ നിരവധി ആളുകളുടെ ജീവിതം തകർക്കപ്പെട്ടത്‌.പിന്നീട്‌ സോഷ്യൽ മീഡിയ ശക്തിയാർജ്ജിച്ചതോടെ,ആ പരിപാടികൾ മുൻപോട്ട്‌ കൊണ്ടുപോകാനാകാത്ത സാഹചര്യം വന്നു.അങ്ങനെയാണ് യുട്യൂബ്‌ മോണറ്റൈസേഷൻ സാധ്യതകൾ അവർ ഉപയോഗപ്പെടുത്തുന്നത്‌.
കൃത്യമായ ആശയമോ നയമോ ഇല്ലാതെ,യൂട്യൂബ്‌ വരുമാനം മാത്രമായി അവരുടെ ലക്ഷ്യം.നിഷ്പക്ഷ നിലപാട്‌ പറയുന്നതിലും ലാഭം,പക്ഷം പിടിക്കുന്നത്‌ തന്നെയാണെന്ന് അവർ കണ്ടെത്തി.ഭൂരിപക്ഷ വർഗ്ഗീയതയെ ചാരി നിന്ന്,ന്യൂനപക്ഷത്തിന്റെ മെക്കിട്ട്‌ കയറുന്നതായി പിന്നീടുള്ള പ്രൊപ്പഗണ്ട.ഇവിടെ ഇരയാക്കപ്പെട്ടത്‌ മുസ്ലീം സമുദായമാണ്.ഏത്‌ വാർത്തയിലും,അത്‌ അഭിവാജ്യഘടകമായി മാറി.പൊളിറ്റിക്കൽ ഇസ്ലാം-പ്രയോഗമില്ലാത്ത ഒരു ദിവസത്തിൽ കൂടിയും മറുനാടൻ കടന്ന് പോയിട്ടില്ല.ഒരു സമൂഹത്തെ ഒന്നടങ്കം ചാപ്പയടിച്ചു.ഏറ്റവും ജനസമ്മതി നേടിയ മലയാളികളിൽ ഒരാളായ ശ്രീ.എം.എ.യൂസഫലി പോലും ഈ പ്രൊപ്പഗണ്ടയ്ക്ക്‌ ഇരയാക്കപ്പെട്ടു.
വർഗ്ഗീയവാദിയായി മുദ്രകുത്തപ്പെട്ടു.!
നിങ്ങൾ കൃത്യമായി നിങ്ങളുടെ സോഷ്യൽ മീഡിയ ചുറ്റുപാടുകൾ ഒന്ന് വിശകലനം ചെയ്യണം.നാലോ അഞ്ചോ വർഷങ്ങൾക്ക്‌ മുൻപുണ്ടായിരുന്ന സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്‌.ക്രിസ്ത്യൻ-മുസ്ലീം വിശ്വാസികൾക്കിടയിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന മതസൗഹാർദ്ദത്തിൽ ഇന്ന് വിള്ളലുണ്ടായിരിക്കുന്നു.അവരെ തമ്മിലടിപ്പിച്ച്‌,ചോരകുടിക്കുക എന്ന സംഘപരിവാർ അജണ്ട അവർക്ക്‌ വേണ്ടി നാലോ അഞ്ചോ വർഷം കൊണ്ട്‌ കൊട്ടേഷനെടുത്ത്‌ മറുനാടൻ മലയാളി നടപ്പിലാക്കി കൊടുത്തു.വ്യൂവർഷിപ്പിൽ നിന്നുള്ള വരുമാനത്തിനും പുറത്ത്‌,മറ്റ്‌ ബോണസുകളും ഇവർ നേടിയിട്ടുണ്ട്‌.സംഘപരിവാർ ആശയങ്ങൾക്ക്‌ ഒരു സ്പെയ്സ്‌,ഓരോ വാർത്തകളിലും ഇവർ ഒളിപ്പിച്ച്‌ കടത്താറുണ്ട്‌.സമൂഹത്തിൽ ഈ വിഷം കുത്തി നിറച്ചിട്ടുണ്ട്‌.ഇന്നും അത്‌ തുടരുന്നുണ്ട്‌.
സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഏത്‌ പ്രവർത്തനങ്ങളും എതിർക്കപ്പെടണം.ഓരോ പൊതുപ്രവർത്തകന്റെയും കടമയാണത്‌.അതേ ഞാനും ചെയ്യുന്നുള്ളൂ.കൂടെ ചേരേണ്ടവർക്ക്‌,കൂടെ ചേരാം.വിയോജിക്കേണ്ടവർക്ക്‌ അങ്ങനെയുമാവാം.ഇതാണ് ഈ വിഷയത്തിലെ എന്റെ രാഷ്ട്രീയം.