ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ, താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച്‌ ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയെ പരോക്ഷമായി വിമർശിച്ച്‌ നടൻ ഷമ്മി തിലകൻ. രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം അമ്മയ്ക്ക് പരോക്ഷമായ വിമർശനം നടത്തിയത്. തന്റെ കുഞ്ഞുങ്ങളെ പരുന്തിൽ നിന്നും രക്ഷിക്കാനായി പൊരുതുന്ന അമ്മ കോഴിയുടെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകൻ ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷമ്മിതിലകന്റെ ഈ കുറിപ്പ് അമ്മയ്ക്കുള്ള വമിർശനമാണെന്ന് വ്യക്തമാണ്. വളരെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ ലഭിച്ചിട്ടുണ്ട്. അച്ഛൻ തിലകനെ അമ്മ വിലക്കിയതോടുകൂടിയാണ് ഷമ്മി തിലകനും അമ്മയുമായി ഇടഞ്ഞു തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ എന്ന സ്വകാര്യ ചാനൽ ചർച്ചക്കിടയിലെ ചോദ്യത്തിന് ഇന്ത്യയിൽ ലൈംഗിക പീഡന പരാതികളിൽ എത്രപേർക്ക് നീതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

വേട്ടക്കാർത്തന്നെ ഒരു സംഘടനയുടെ തലപ്പത്തിരിക്കുമ്പോൾ ഇരയ്ക്ക് എങ്ങനെ നീതി കിട്ടുമെന്നും അദ്ദേഹം ചോദിച്ചു. തനിക്കും സമാനമായ അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.‘ഇവരെല്ലാം ഉന്നയിക്കുന്നത് അമ്മ സംഘനയോടുള്ള എതിർപ്പാണെന്ന് തോന്നുന്നില്ല. അമ്മയുടെ തലപ്പത്തിരിക്കുന്ന ചില ഭാരവാഹികളെ സംബന്ധിച്ചുള്ള തർക്കമാണ്. അമ്മ എന്ന സംഘനടയോട് ബഹുമാനമുണ്ട് എന്നാണ് എന്റെ അച്ഛനും പണ്ട് പറഞ്ഞിട്ടുള്ളത്. അമ്മ സംഘടനയിലെ ചില അംഗങ്ങൾ എന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ആ ചില അംഗങ്ങൾ തന്നെയാണ് ഇപ്പോഴും തലപ്പത്തിരിക്കുന്നത്’, അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

https://www.facebook.com/shammythilakanofficial/videos/2465618377071929/?t=0

നടനും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ. പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.