ഷെയിൻ നിഗം കഞ്ചാവിന് അടിമ ; ശാന്തിവിള ദിനേശ് Shane nigam

ഷെയിൻ നിഗം കഞ്ചാവിന് അടിമയെന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മാസ്റ്റ‍ർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും സംസാരിച്ചത്.കാരവനിനുള്ളിൽ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയ്ൻ ഇരിക്കുന്നത്. ബാക്കിയുള്ള യൂണിറ്റ് മുഴുവൻ കാത്ത് നിൽക്കണം ഷെയ്ൻ വരാൻ. അത്രയും അഹങ്കാരമുള്ള വ്യക്തിയാണ്. പലപ്പോഴും നിർമ്മാതാക്കൾ അടക്കം സഹിക്കുകയാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വന്നതാണ് മലയാള സിനിമ. കാരവൻ ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സെെഡിൽ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയിൽ ഇന്ന് കാരവൻ ഇല്ലാതെ ഇവനെ പോലെയുള്ളവർ അഭിനയിക്കാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെ നിരവധി താരങ്ങൾ മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവർ എന്നാൽ ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാൾ അബി മാത്രമായിരുന്നു.

അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു അതിന് കാരണം ആ സ്വഭാവം തന്നെയാണ് മകൻ ഷെയിനുമുള്ളത്. അവൻ കഞ്ചാവിന് അടിമയാണ്. ഒരിക്കൽ ​ഹോട്ടൽ മുറിയിൽ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടൽ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവൻ എ.സിയുടെയും സർക്യൂട്ട് ഷെയ്ൻ നശിപ്പിച്ചിരുന്നു.  ഇത്രയും മോശം സ്വഭാവമായിരുന്നിട്ടും പരസ്യമായി ഷെയ്ന് സപ്പോർട്ട് ചെയ്ത വ്യക്തിയാണ് സംവിധായകൻ മഹാ സുബെെർ. എന്നിട്ട് അദ്ദേഹത്തിന്റെ സിനിമയിൽ പോലും ക്ലെെമാക്സ് ഷൂട്ടിന് കാല് പിടിക്കേണ്ട അവസ്ഥ അവൻ വരുത്തി.