വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി, ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനും നടനുമായിരുന്ന അബി വിടപറഞ്ഞിട്ട് മൂന്നുവർഷം പൂർത്തിയാകുന്നു. 2017 നവംബര്‍ മൂന്നിനായിരുന്നു അബിയുടെ അകാലത്തിലുള്ള വിയോ​ഗം. ആരാധകർക്ക് ആദ്യം ഞെട്ടലായിരുന്നു. പലരും മരണവാർത്ത വിശ്വസിക്കാൻ തയ്യാറായില്ല.

അബിയുടെ ഓര്‍മ്മദിനത്തില്‍ മകനും സിനിമാതാരവുമായ ഷെയ്ന്‍നിഗം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു അവാര്‍ഡ് നിശയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഷെയിന്‍ പങ്കുവെച്ചത്. വാപ്പിച്ചി ആദ്യമായും അവസാനമായും ഒരു വാക്കുപോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദിയാണ് ഇതെന്നാണ് ഷെയിന്‍ പറയുന്നത്. അദ്ദേഹത്തിന്റെ അവസാന വേദിയാണ് ഇതെന്നും താരം കുറിക്കുന്നു.

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. എന്നെ വിശ്വസിക്കുന്നതിന് നന്ദി വാപ്പിച്ചി. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.- ഷെയിന്‍ കുറിച്ചു.

2017 നവംബര്‍ 30ന് 50ാം വയസിലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോ​ഗം. ഷെയിന്‍ നി​ഗം നായകനായി എത്തിയ കിസ്മത്ത് മികച്ച അഭിപ്രായം നേടി മുന്നേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മരണം.