നിലപാടുകള്‍ പറയാം എന്നാല്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്ന് ഷെയ്ന്‍ നിഗം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഷെയ്ന്‍ നിഗം. നടന്‍ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാണ്. താരത്തിന്റെ അഭിനയം എല്ലാ ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നവാഗതനായ ശരത് സംവിധാനം ചെയ്ത വെയില്‍ എന്ന ചിത്രമാണ് ഷെയ്ന്‍ നിഗമിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം ചില നിലപാടുകളുടെ പേരില്‍ താരം നേരത്തെ വിവാദങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അത്തരം നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ താന്‍ ഒരിക്കലും എവിടെ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് ഇപ്പോള്‍ ഷെയ്ന്‍.

ഷെയ്‌ന്റെ വാക്കുകള്‍ ഇങ്ങനെ, നമുക്ക് നിലപാടുകള്‍ പറയാം എന്നാല്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. നമ്മള്‍ പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. കാര്യങ്ങള്‍ സത്യസന്ധമായി തന്നെ പറയുകയും വേണം. പക്ഷേ അവിടെ ദേഷ്യം പോലുള്ള വികാരങ്ങള്‍ ഉണ്ടാവരുത്. അത് എന്റെ ഒരു തിരിച്ചറിവാണ്.

‘നമ്മള്‍ക്ക് എല്ലാവര്‍ക്കും അവരവരുടേതായ ഒരു ലോകമുണ്ട്. നമ്മള്‍ അനുഭവിച്ചതും നമ്മള്‍ കണ്ടതും അറിഞ്ഞതുമായി കാര്യങ്ങളായിരിക്കും ഓരോരുത്തരുടേയും ലോകവും കാഴ്ചപ്പാടും. അതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം അപ്പുറത്തുള്ള ആള്‍ക്ക് മനസിലാവുന്നില്ല എങ്കില്‍ അതൊരിക്കലും അവരുടെ കുറ്റമല്ല. അതിനെ അങ്ങനെ കാണുന്നില്ല, മറിച്ച് അവര്‍ അവരുടെ ജീവിതത്തില്‍ അത് അനുഭവിക്കാത്തതിന്റെയോ അതിനെ കുറിച്ച് അറിയാത്തതുകൊണ്ടോ ആയിരിക്കും. അവരുടെ എക്സ്പീരിയന്‍സില്‍ അവര്‍ അതിനെ മറ്റൊരു രീതിയിലായിരിക്കും നോക്കിക്കാണുന്നത്.’