കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു, വീട് ജപ്തിയായി എനിക്ക് കിട്ടുന്ന ക്യാഷ് അദ്ദേഹത്തിന് മരുന്ന് വാങ്ങാൻ പോലും തികയില്ലായിരുന്നു- നടി ശാന്തി പറഞ്ഞത്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. മോഹൻലാലിനെ കുറിച്ചുള്ള ശാന്തിയുടെ വെളിപ്പെടുത്തലുകൾ സോഷ്യ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ നന്ദിയില്ലാത്തവനാണെന്നാണ് ശാന്തി പറഞ്ഞത്. തന്റെ കൈകൊണ്ട് നിരവധി തവണ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെങ്കിലും മോഹൻലാലിന് നന്ദിയില്ല, കണ്ടപ്പോൾ മുഖം തിരിച്ച് പോയി എന്നെല്ലാം ശാന്തി അവകാശപ്പെട്ടിരുന്നു.

മുൻപ് അമൃത ടീവിയുടെ ഒരു പരിപാടിയിൽ ശാന്തി തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “കണ്ണൂരിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. വില്ല്യേട്ടന്റെ ഒരു സഹോദരന്റെ വീട്ടിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. കല്യാണം കഴിയുന്നത് വരെ വില്ല്യേട്ടന്റെ സ്വഭാവം അച്ഛനോടും ഞങ്ങളോടും ഒക്കെ നല്ല രീതിയിൽ ആയിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോൾ വർക്കിന്റെ ടെൻഷൻ ഒക്കെ വീട്ടിൽ വന്നിട്ട് എന്നോട് ആയിരുന്നു കാണിക്കുന്നത്. ഞാൻ അത് മനസിലാക്കി മിണ്ടാതെ ഇരിക്കും. അതുകൊണ്ട് ഞങ്ങളുടെ ബന്ധം പരസ്പരം മനസിലാക്കി മുന്നോട്ട് പോയത് 25 വർഷം ആണ്. അദ്ദേഹം വളരെ ഷോട്ട് ടെംപെർഡ് ആണ്.

ചിലപ്പോൾ പോക്കറ്റിൽ ക്യാഷ് ഉണ്ടെങ്കിൽ അത് ആര് ചോദിച്ചാലും എടുത്തു കൊടുക്കും. അത് കാരണം തന്നെയാണ് ദാരിദ്ര്യത്തിലേക്ക് ഞങ്ങൾ എത്തിയത്. അന്നത്തെ ക്യാമറാമാന്മാരിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയിരുന്ന ക്യാമറാമാൻ അദ്ദേഹം ആയിരുന്നു. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ അദ്ദേഹത്തിന് ആ കാലഘട്ടത്തിൽ പ്രതിഫലം കിട്ടിയിട്ടുണ്ട്. ആ കാശിനു അദ്ദേഹം കുറെ സിനിമകൾ എടുത്തു. ഒരു 12 സിനിമയോളം അദ്ദേഹം എടുത്തിട്ടുണ്ട്.

അതിൽ മൂന്നാലെണ്ണം മാത്രമാണ് വിജയിച്ചത്. ക്യാഷ് പോയിത്തുടങ്ങിയപ്പോൾ ആണ് മദ്യപാനം ഒക്കെ തുടങ്ങി. നല്ല ബുദ്ധിമുട്ട് ആയി തുടങ്ങി. വീടൊക്കെ ജപ്തിയായി പോയി. വാടക വീട്ടിലേക്ക് ഒക്കെ മാറി തുടങ്ങി. 97 ഒക്കെ ആയപ്പോഴേക്ക് അദ്ദേഹത്തിന് തീരെ വയ്യാത്ത ഒരു അവസ്ഥയൊക്കെ വന്നു. അതിനുശേഷം ആണ് ഞാൻ അഭിനയത്തിലേക്ക് മടങ്ങി വരുന്നത്. എനിക്ക് കിട്ടുന്ന ക്യാഷ് അദ്ദേഹത്തിന് മരുന്ന് വാങ്ങാൻ പോലും തികയില്ലായിരുന്നു. ഞങ്ങൾ ആ സമയത്ത് കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു. നാലു മക്കളെയും വയ്യാത്ത ഭർത്താവിനെയും ഞാൻ കഷ്ടപ്പെട്ടാണ് നോക്കിയത്.

ആ സമയത്ത് എനിക്ക് 13 ലക്ഷം രൂപ വരെ കടം ആയിരുന്നു. മക്കളെ പഠിപ്പിക്കാൻ ഒക്കെ ഞാൻ നന്നായി ബുദ്ധിമുട്ടി. അദ്ദേഹം ഉണ്ടാക്കിയ കാശ് മൊത്തം സിനിമയിൽ ആയിരുന്നു കളഞ്ഞത്. നാലു മക്കൾ ഉണ്ടല്ലോ അവർക്ക് വേണ്ടി എന്തെങ്കിലും ചേർത്ത് വയ്ക്കണം എന്ന് അദ്ദേഹത്തിന് തോന്നിയില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം വഴക്ക് പറയുമായിരുന്നു” ശാന്തി പറയുന്നു.