സ്‌കൂൾ കാലഘട്ടം മുതൽ ഇപ്പോൾ‌ വരെ നിഴലായി താങ്ങായി തണലായി കൂടെയുള്ള ആളാണ് അമ്മ- പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മയുടെ സ്നേഹത്തെക്കുറിച്ച് വാചാലനാവുകയാണ് താരം. . ഒരു എൽപി സ്‌കൂൾ കാലഘട്ടം തുടങ്ങി ഇന്നത്തെ വയസ്സ് വരെ നിഴലായി താങ്ങായി തണലായി കൂടെയുള്ള ആളാണ് തന്റെ അമ്മ എന്നാണ് ഗിന്നസ് പക്രുവിന് പറയാനുള്ളത്.

വാക്കുകളിങ്ങനെ

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒറ്റക്ക് പോകാൻ ആകില്ലല്ലോ. അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ആണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്. അന്നുമുതൽ ഇന്ന് വരെ എന്റെ ശക്തിയായി എന്റെ അമ്മ കൂടെയുണ്ട്. പലരുടെയും അമ്മമാർക്ക് കോഴിക്കോട് വച്ച് ആദരവ് കൊടുക്കുന്ന ഒരു ചടങ്ങ്മുൻപ് നടന്നിരുന്നു. അതിൽ എന്റെ അമ്മയ്ക്കും ഒരു ആദരവ് ലഭിച്ചു. ഒരു മാവും തൈ ആണ് അമ്മക്ക് ലഭിച്ചത്. അത് കോട്ടയത്തെ വീട്ടിൽ കൊണ്ട് വന്ന് വച്ച് അത് കായ്ച്ചു, അതുമായി എറണാകുളത്തെ എന്റെ വീട്ടിൽ അമ്മ വന്നു. ഈ അടുത്തകാലത്താണ് സംഭവം.