കൺവീനറെ നിയമിക്കുന്ന കാര്യത്തിൽ മുന്നണിയിൽ തർക്കമില്ലെന്ന് ശരത് പവാർ

ന്യൂഡല്‍ഹി. ഇന്ത്യ മുന്നണിയില്‍ കണ്‍വീനറെ നിയമിക്കുന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ഇന്ത്യ മുന്നണിയുടെ കണ്‍വീനറായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തീരുമാനിച്ച യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവിധ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുക എന്നത് നല്ല ലക്ഷണമാണ്.

അതേസമയം തിരഞ്ഞെടിപ്പിലേക്ക് ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ഫലം പുറത്തുവന്ന ശേഷം നേതാവിനെ തീരുമാനിക്കാമെന്നും പവാര്‍ പറഞ്ഞു. നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് നിര്‍ദേശം മുന്നണിയിലെ ചില അംഗങ്ങള്‍ ഉന്നയിച്ചുവെങ്കിലും കണ്‍വീനര്‍ സ്ഥാനം കണ്‍വീനര്‍ സ്ഥാനം ആവശ്യമില്ലെന്നാണ് തീരുമാനിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. സീറ്റ് വിഭജനമാണ് ചര്‍ച്ചയായത്. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പട്ടിക തയ്യാറായാല്‍ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.