ഷെന്‍പാനോ പര്‍വ്വത്തിന്റെ പൂർണ്ണ നിയന്ത്രണം ഇന്ത്യക്ക്, എതിർക്കാൻ വന്ന ചൈനയേ തുരത്തി

45 കൊല്ല ശേഷം ഇന്ത്യൻ ഗർജനം, ഷെന്‍പാനോ പര്‍വ്വതം ഭാരത സൈന്യം പിടിച്ചു. എതിർക്കാൻ വന്ന ചൈനയോട് മുന്നോട്ട് വന്നാൽ യുദ്ധ സൂചന നല്കി ഇന്ത്യൻ പട്ടാളം ആകാശത്തേക്ക് വെടി വയ്ച്ചപ്പോൾ അത് 1975നു ശേഷം ഇന്ത്യാ ചൈനാ അതിർത്തിയിൽ ആദ്യ വെടി ഉതിർക്കൽ കൂടിയായി. എന്തിനും തയ്യാർ എന്ന വ്യക്തമായ സൂചന തന്നെയാണ്‌ ഇന്ത്യൻ ഭാഗത്ത് നിന്നും.

നീണ്ട 45 കൊല്ലങ്ങൾക്ക് ശേഷം ഇന്ത്യാ ചൈനാ അതിർത്തിയിൽ തോക്കുകൾ ഗർജിച്ചപ്പോൾ ലോകം നിറയെ ആശങ്കയാണ്‌. ഇതൊരു യുദ്ധ കാഹളം ആയിരിക്കുമോ..അര നൂറ്റാണ്ടിനു ശേഷം അതിർത്തിയിൽ മുഴങ്ങിയ ആ തോക്കുകളുടെ ഗർജനം ശത്രുവിനെ ഇല്ലാതാക്കാനും നശിപ്പിക്കാനും തന്നെ. ചൈനക്കെതിരെ ആയുധം എടുത്ത് വെടി ഉതിർത്തത് ഇന്ത്യ എന്നാണ്‌ ഒടുവിൽ പുറത്ത് വരുന്ന റിപോർട്ട്. കാരണം ചൈന തന്നെ ഇത് പറയുന്നു. ഇന്ത്യൻ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടും ഇല്ല.

ഇന്ത്യ തങ്ങളുടെ പ്രദേശങ്ങൾ എല്ലാം കൈയ്യടക്കി. ഉയർന്ന മല നിരകൾ എലാം ഇന്ത്യ ഭദ്രമാക്കി. സൈനീക സജ്ജമാക്കി. ലഡാക്ക് അതിർത്തിയിലെ പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍തം ഏറെ പ്രധാനപ്പെട്ടതാണ്‌. അത് കൈക്കലാക്കാൻ പറ്റിയത് ഇന്ത്യയുടെ വൻ വിജയമാണ്‌. ഈ പർവ്വതത്തിനു മുകളിൽ ഇരുന്ന് രൂക്ഷമായ കര യുദ്ധവും പീരങ്കി ആക്രമണവും നടത്താനാകും. ഇത് പിടിച്ചെടുക്കാനുള്ള ചൈനയുടെ നീക്കം ഉണ്ടായപ്പോഴാണ്‌ ഇന്ത്യ വെടി ഉതിർത്തത്. ആദ്യം ആകാശത്തേക്ക് വെടി ഉതിർത്തു. ഇനി ഒരടി മുന്നോട്ട് വയ്ച്ചാൽ യുദ്ധം ആയിരിക്കും എന്നും നേരിട്ട് വെടി വെയ്പ്പ് നടത്തും എന്നും ഇന്ത്യൻ ഭാഗത്ത് നിന്നും അതി ശക്തമായ മുന്നറിയിപ്പ് നല്കി. ഇന്ത്യൻ ഭൂമി സംരക്ഷിക്കുക..അല്ലെങ്കിൽ യുദ്ധം എന്ന വലിയ യുദ്ധ തന്ത്രം തന്നെയാണ്‌ രണ്ടും കല്പ്പിച്ച് ഇന്ത്യ എടുത്ത നിലപാടും.

. പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. പിഎല്‍എ ക്യാംപുകള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന രണ്ട് തന്ത്ര പ്രധാന കേന്ദ്രങ്ങളാണ് ഇവ. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. .

കൈക്കരുത്തും, വാക് പോരും തോക്കുകൾക്കും ഷെല്ലുകൾക്കും ബോംബുകൾക്കും പീരങ്കികൾക്കും വഴിമാറുകയാണോ..അങ്ങിനെ എങ്കിൽ ലഡാക് അതിർത്തിയിൽ ഇനി എന്താകും സംഭവിക്കുക..പാംഗോഗ് തടാകത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായെന്നാണ് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യൻ സൈന്യത്തിന്റെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യത്തിലാണ് വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത് തിങ്കളാഴ്ച പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി ടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് മുന്നറിയിപ്പ് നല്‍കിയത്. വെടിവച്ചത് ആകാശത്തേക്കാണ്, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഡാക്ക് അതിർത്തിയിൽ നിന്നും വാർത്താ ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യൻ കുതിപ്പാണ്‌.

അതിർത്തിസംഘർഷം പരിഹരിക്കാൻ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്. അരുണാചൽപ്രദേശിൽ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘർഷം വീണ്ടും കനത്തു. ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വൻതോതിൽ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങിൽ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്ര–സൈനിക ചർച്ചകൾ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകൾ തമ്മിൽ വെടിവയ്പ്പുണ്ടാകുന്നത്