രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു, റെസ്‍ലിങ്ങ് താരത്തിന്റെ മകൾ ഷെർലിൻ ഗുറേറോ

അന്തരിച്ച ഗുസ്തി താരം എഡി ഗുറേറോയുടെയും ഭാര്യ വിക്കി ഗുറേറോയുടെയും മകൾ ഷെർലിൻ ഗുറേറോ തന്റെ രണ്ടാനച്ഛൻ ക്രിസ് ബെൻസണിൽ നിന്ന് ലൈം​ഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി രംഗത്ത്. രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ടിക്ക് ടോക്കിലൂടെയാണ് ഷെർലിൻ രം​ഗത്ത് വന്നിരിക്കുന്നത്. 2020 ലാണ് സംഭവം നടന്നതെന്നും ഷെർലിൻ പറഞ്ഞിരിക്കുന്നു.

അമ്മ വിക്കിയുമായി ഇക്കാര്യം പങ്കുവെച്ചെങ്കിലും അമ്മ ഭർത്താവിനൊപ്പമാണ് നിന്നതെന്നും ഷെർലിൻ പറഞ്ഞിരിക്കുന്നു. ഒടുവിൽ തന്റെ നിശബ്ദത സ്വന്തം മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാം പുറത്തുപറയാൻ ഷെർലിൻ തീരുമാനിക്കുന്നത്.

‘എല്ലാം മറക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു. ഇത്രയും കാലം ഞാൻ മിണ്ടാതിരുന്നു. പക്ഷേ സാധിച്ചില്ല. നിശബ്ദയായി ഇരിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചു. എല്ലാം വിശദീകരിക്കാൻ എനിക്കീ സമയം മതിയാകില്ല. നടന്നത് എന്താണെന്ന് ഞാനിവിടെ ചുരുക്കിപ്പറയുകയാണ്’ ഷെർലിൻ പറഞ്ഞിരിക്കുന്നു.

കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സ്വന്തം ഭാഗം വിശദീകരിക്കേണ്ടതുണ്ട്. ഷെർലിൻ വീഡിയോൽ പറഞ്ഞു. എന്നാൽ ദയവായി തന്റെ കുടുംബത്തെ വെറുതെ വിടണമെന്നും,തന്റെ മാനസികാരോ​ഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഷെർലിൻ പറഞ്ഞു.

‘ഞാൻ ആദ്യം നിശബ്ദത പാലിച്ചു. എന്നാൽ‌ ആരും എനിക്കുവേണ്ടി സംസാരിച്ചില്ല. ഞാൻ തന്നെ എനിക്കുവേണ്ടി സംസാരിക്കേണ്ട സമയമായി’ ബന്ധുവും ഗുസ്തി താരവുമായ ചാവോയും ഷെർലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ആദ്യ ഭർത്താവ് എഡി ഗുറേറോ മരിച്ച് പത്തുവർഷത്തിനു ശേഷം 2015 ലാണ് വിക്കി ക്രിസ് ബെൻസണുമായി വിവാഹിതയായത്. 2005 നവംബർ 15-ന് ഹൃദയസ്തംഭനം മൂലമാണ് എഡി മരിച്ചത്. എഡിക്കും വിക്കിയ്ക്കും ഷെർലിൻ ഗുറേറോ ഷാൾ ഗുറേറോ എന്നീ രണ്ട് കുട്ടികളുണ്ട്.