നല്ല ബെസ്റ്റ് ആങ്ങള, വിസ്മയ മരിച്ച് നാല് തികയും മുമ്പേ യൂട്യൂബ് വീഡിയോ ഇറക്കി സഹോദരന്‍; ഷിയാസ് കരീമിന്റെ ഇടപെടലില്‍ നീക്കം ചെയ്യലും

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു വിസ്മയയുടെ മരണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ വിസ്മയയുടെ സഹോദരന്‍ വിജിത്ത് യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിസ്മയയുടെ വിഡിയോസിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിജിത്തിനെ വിമര്‍ശിച്ച് നടന്‍ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു.

സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നുവെന്നായിരുന്നു ഷിയാസിന്റെ ചോദ്യം. വിസ്മയയുടെ സഹോദരന്‍ യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോസിനെതിരെയായിരുന്നു ഷിയാസിന്റെ വിമര്‍ശനം.

ആദ്യം ഞാന്‍ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. നമ്പര്‍ കിട്ടിയില്ല. ഒടുവില്‍ ഈ പോസ്റ്റ് കണ്ടെങ്കിലും അതു മാറ്റട്ടേ എന്നു കരുതിയാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ അതേക്കുറിച്ച് എഴുതിയത്’, ഷിയാസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ട വിജിത്ത് ക്ഷമ ചോദിച്ച് രംഗത്ത് വന്നതോടെ ഷിയാസും തന്റെ പോസ്റ്റ് നീക്കം ചെയ്തു. എന്തുകൊണ്ടാണ് അത്തരമൊരു പോസ്റ്റ് ഇടാനുണ്ടായതെന്ന് പറയുകയാണ് ഷിയാസ്.

‘അദ്ദേഹം ക്ഷമ ചോദിച്ച് എനിക്ക് മെസേജ് അയച്ചു. വിഡിയോസ് മാറ്റി. തുടര്‍ന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. സ്വന്തം പെങ്ങള്‍ പീഡനമേറ്റ് മരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഇങ്ങനെ ബി.ജി.എം ഒക്കെ ചേര്‍ത്ത് ആ കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തത് ശരിയാണെന്ന് എനിക്കു തോന്നിയില്ല. മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍ തനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ടി തന്റെ പെങ്ങളെ സ്‌നേഹിക്കുന്നവര്‍ കാണുന്ന ഒരു പ്ലാറ്റ്‌ഫോം കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അതില്‍ തെറ്റുണ്ടെന്ന് കരുതിയില്ലെന്നും വിജിത്ത് വിശദമാക്കിയിരുന്നു.