മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്, ശോഭ കഴക്കൂട്ടത്തേക്ക്

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കു മെന്ന് ശോഭ സുരേന്ദ്രൻ. ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാർത്ഥിയാണെന്നും സീറ്റ് നൽകണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേതൃത്വം. കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭ സുരേന്ദ്രൻ എത്തിയേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പളളി, കൊല്ലം മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുളളത്. അത് ഇന്നുണ്ടാകും

കേരളത്തിൽ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തന്റേതെന്നും താൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ പറഞ്ഞു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ സന്നദ്ധത അറിയിച്ചതെന്നും ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തനായ നേതാവ് മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടത്. താൻ മാനസികമായി മത്സരിക്കാൻ തയ്യാറെടുത്തുകഴിഞ്ഞെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.

കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇത്തവണ ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം മത്സരം രംഗത്തുണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്‌ക്ക് കഴക്കൂട്ടത്ത് നറുക്ക് വീഴുന്നത്.