ശ്രദ്ധയുടെ മുഖം കാണുന്നതിനായി വെട്ടിമാറ്റിയ തല പ്രത്യേകം സൂക്ഷിച്ചു; മറ്റ് പെൺകുട്ടികളെയും വീട്ടിൽ കൊണ്ടു വന്നു

ന്യൂഡല്‍ഹി. ലിവിംഗ് ടുഗദര്‍ പാര്‍ട്ണറായ ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കുന്നതിന് മുമ്പായി മനുഷ്യശരീരത്തിന്റെ അനാട്ടമിയെക്കുറിച്ചും. രക്തം വൃത്തിയാക്കേണ്ടത് എങ്ങനെയെന്നും പ്രതി അഫ്താബ് അമീര്‍ പൂനവാല ഗൂഗിളില്‍ തിരഞ്ഞതായി പോലീസ്. ആസിഡും അണുനാശിനിയും ഉപയോഗിച്ചാണ് രക്തക്കറ വൃത്തിയാക്കിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ തന്നെ കഴിഞ്ഞു.

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം നിരവധി പെണ്‍കുട്ടികളെയാണ് പ്രതി ഫ്‌ളാറ്റിലെത്തിച്ചത്. ഈ സാഹചര്യത്തില്‍ കൊലപാതകത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കൊലപ്പെടുത്തിയതിന് ശേഷം ശരീരഭാഗങ്ങള്‍ സൂക്ഷിച്ച അതേ ഫ്രിഡ്ജില്‍ ഭക്ഷണവും സൂക്ഷിച്ചതായിട്ടാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഫ്‌ലാറ്റിലേക്ക് മാറിയത്. കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയ ശേഷമാണ് ഇയാള്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് പോലീസ് പറയുന്നത്. മേയ് 18 പ്രതി കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തി. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം.