സിദ്ധാര്‍ഥന്റെ മരണം പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ്

വയനാട്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ തിരിച്ച് വിളിച്ചത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു.

മര്‍ദനത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായി തെളിഞ്ഞു. ആദ്യഘട്ടത്തില്‍ മര്‍ദനം തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്എള വകുപ്പുകളാണ് ചുമത്തിയത്. ദുര്‍ബലമായ വകുപ്പികള്‍ ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന സിദ്ധാര്‍ഥന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. സിദ്ധാര്‍ഥനെ കൊലപ്പെട്ടുത്തി കെട്ടിതൂക്കിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.