പാലക്കാട് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു, ദുരൂഹതയെന്ന് നാട്ടുകാർ

പാലക്കാട്. വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. ഷൊർണൂർ സ്വദേശിനികളായ പത്മിനി, (25) തങ്കം (22) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്.ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ അറിയിക്കുന്നതും, ആംബുലൻസ് വിളിച്ച് ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതും

അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല.