ശിവഗിരി മഠം ലീഗൽ അഡ്വസറും ജീവനക്കാരും റിമാന്റിൽ

ശിവഗിരി മഠം ലീഗൽ അഡ്വസറും ജീവനക്കാരും റിമാന്റിൽ. ശിവഗിരി തീർഥാടന കമിറ്റി മുൻ കൺവീനർ മണി കണ്ഠ പ്രസാദിനെ തട്ടികൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ചതിനാണ്‌ ഇവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ശിവഗിരി തീർഥാടനം നടന്നു വരുമ്പോൾ തന്നെയാണ്‌ പ്രധാന വ്യക്തികളുടെ അറസ്റ്റും റിമാന്റും ഉണ്ടായിരിക്കുന്നത്

ശിവഗിരി മഠം ലീഗൽ അഡ്വസറും, ശിവഗിരി ആശുപത്രി അഡ്മിനി സ്ട്രേറ്റീവ് ഓഫീസറും ആയ അഡ്വ മനോ കുമാർ, ശിവഗിരി മഠം പർചേസിം​ഗ് മാനേജർ ഷിജിൽ, ഡ്രൈവർമാരായ സുജിത്, വൈശാഖ്, അഫ്സൽ തുടങ്ങിയവരാണ്‌ ഇപ്പോൾ റിമാന്റിൽ ആയിരിക്കുന്നത്

ഒക്ടോബർ 23നാണ്‌ പ്രതികൾ ശിവഗിരി മഠം തീർഥാറ്റന കമിറ്റി മുൻ കൺ വീനർ മണികണ്ഠനെ ടവേര കാറിലെത്തി തട്ടികൊണ്ട് പോകുന്നത്. തുടർന്ന് ശിവഗിരി ആശുപത്രിയിലെ ഒരു മുറിയിൽ ദിവസങ്ങൾ പൂട്ടിയിട്ടു,. വലിയ ഇരുമ്പ് കട്ടയും ചുറ്റികയും കൊണ്ട് മണികണ്ഠന്റെ പുറത്തിടിച്ചു. മയക്ക് മരുന്ന് നല്കി ബോധം കെടുത്ത് ഭക്ഷണം നല്കാതെ ഇടുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു എന്നാണ്‌ പറയുന്നത്. മുമ്പ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു