കുർബാനാ തർക്കം; മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ്മുറി പ്രതീകാത്മകമായി സീൽ ചെയ്തു

കൊച്ചി. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീല്‍ ചെയ്ത് വിമതര്‍.സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുവാന്‍ എത്തിയ പള്ളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലിനെ വിമത വിഭാഗം തടയുകയും ചെയ്തു. സിറോ മലബാര്‍ സഭയിയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സിനഡിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

പഴയരീതിയിലുള്ള ജനാഭിമുഖ കുര്‍ബാന മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം മറ്റ് രൂപതകളില്‍ അടക്കം നടപ്പാക്കിയ ഏകീകൃത കുര്‍ബാന ഇവിടെ തടയുന്നത് ചില പ്രത്യേക താല്‍പര്യപ്രകാരമാണെന്നാണ് സഭയുടെ ഔദ്യോഗിക നേതൃത്വം പറയുന്നത്. ചൊവ്വാഴ്ച രാവിലെ സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുവാന് ഫാദര്‍ ആന്റണി പൂതവേലില്‍ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടിവന്നു.