രണ്ടാമത്തെ മമ്മി, ശരിക്കും മിസ് ചെയ്യുന്നു, നീലുവിനോട് ശിവാനി

മലയാളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ താരങ്ങള്‍ എല്ലാം തന്നെ മലയാളികളുടെ മനസില്‍ ഇപ്പോഴുമുണ്ട്. പരമ്പര ചാനല്‍ അവസാനിപ്പിച്ചെങ്കിലും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസിനുള്ളിലാണ്. പരമ്പരയില്‍ നീലും എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഷ സാരംഗ് ആണ്. നടിയുടെ 51-ാം ജന്മദദിനമായിരുന്നു കഴിഞ്ഞ ദിവസം.

ഇപ്പോള്‍ നിഷ സാരംഗിന് പിറന്നാള്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശിവാനി മേനോന്‍. ശരിക്കും മിസ്സ് ചെയ്യുന്നു എന്നും തന്റെ രണ്ടാമത്തെ മമ്മി ആണെന്നുമൊക്കെ പറഞ്ഞുകൊണ്ട് ആയിരുന്നു കുട്ടി നടിക്ക് ആശംസ അറിയിച്ചത്. ‘എന്റെ രണ്ടാമത്തെ മമ്മിക്ക് ജന്മദിനാശംസകള്‍. പിറന്നാള്‍ ആശംസകള്‍ ഇഷമ്മ. ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു. ലവ് യു സോ മച് ഉമ്മ.-ശിവാനി കുറിച്ചു.

ഉപ്പും മുളകും പരമ്പര ആരംഭിച്ച സമയത്തുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു ശിവാനിയുടെ കുറിപ്പ്. ഉപ്പും മുളകിന്റെ തുടക്ക സമയത്ത് എടുത്ത ഒരു പഴയ ചിത്രമാണിത്, പക്ഷെ എനിക്ക് ഈ ഫോട്ടോ വളരെ ഇഷ്ടമാണ്’ ശിവാനി മേനോന്‍ കുറിച്ചു. സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടെന്നും, അവരെല്ലാം വീഡിയോകോള്‍ ചെയ്യാറുണ്ടെന്നും നിഷ സാരംഗ് നേരത്തെ പറഞ്ഞിരുന്നു.